കണ്ടോത്ത്പാറ:
എസ് വൈ എസ് കണ്ടോത്ത് പാറ സർക്കിൾ കമ്മിറ്റിക്ക് കീഴിൽ നിർമ്മിച്ച സാന്ത്വനം ഓഫീസിന്റെ ഉദ്ഘാടനം പ്രൗഢമായ ചടങ്ങിൽ നിർവ്വഹിച്ചു.
ഓഗസ്റ്റ് 23 ഞായറാഴ്ച വൈകുന്നേരം 4:30-ന് നടന്ന ചടങ്ങിൽ പി. ജി. എ. തങ്ങൾ പന്നൂർ ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ വെള്ളിയാട് മുഹമ്മദ് അലി സഖാഫി മുഖ്യാതിഥിയായി പ്രസംഗിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി സി. ചടങ്ങിൽ സംബന്ധിക്കുകയും, നിർധനർക്കുള്ള മെഡിക്കൽ കിറ്റ് വിതരണം റഷീദ് ഇയ്യാദിന് നൽകി നിർവ്വഹിക്കുകയും ചെയ്തു.
സോൺ പ്രസിഡന്റ് നിസാർ സഖാഫി, കണ്ടോത്ത് പാറ സുന്നി മസ്ജിദ് സെക്രട്ടറി അബ്ബാസ് അലി മാഷ് എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു. കണ്ടോത്ത് പാറ മസ്ജിദ് ഇമാം മഹ്ബൂബ് ഫാദിലി സാന്ത്വനം വളണ്ടിയർമാരുടെ പ്രഖ്യാപനം നിർവ്വഹിച്ചു.
ഗഫൂർ കണ്ടോത്ത് പാറ സ്വാഗതവും ഷംനാസ് കോറോത്ത് പോയിൽ നന്ദിയും പറഞ്ഞു.
പ്രദേശത്തെ സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ പ്രാദേശിക നേതാക്കളും നാട്ടുകാരും സംബന്ധിച്ചു.

Post a Comment