ഓമശ്ശേരി : എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ അനലൈസ സമാപിച്ചു. കണിയാർകണ്ടം ബദ്റുദ്ധീൻ സുന്നി മദ്റസയിൽ നടന്ന പരിപാടി എസ് എസ് എഫ് കേരള സെക്രട്ടറി സി എം സ്വാബിർ സഖാഫി നാദാപുരം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് സകിയുദ്ദീൻ അഹ്സനി കാമിൽ സഖാഫി നടമ്മൽ പൊയിൽ അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് ഷാദിൽ നൂറാനി ചെറുവാടി സംസാരിച്ചു.
കൗൺസിൽ നടപടികൾക്കും വിവിധ വിഷയങ്ങളിലുള്ള ചർച്ചകൾക്കും സൗത്ത് ജില്ലാ സെക്രട്ടറി ഇർഷാദ് സഖാഫി എരമംഗലം, എക്സിക്യൂട്ടീവ് അംഗം സയ്യിദ് അഹ്ദൽ ജീലാനി എന്നിവർ നേതൃത്വം നൽകി. ഉവൈസ് ഓമശ്ശേരി, അബ്ദുറഹീം സഖാഫി പാമ്പിഴഞ്ഞപാറ, ഹാഫിള് ജാബിർ സഖാഫി ഓമശ്ശേരി, എം ടി ജുനൈദ് ജൗഹരി നടമ്മൽപൊയിൽ, അഫ്സൽ നിസാമി തിരുവമ്പാടി,മുഹ്സിൻ പാമ്പിഴഞ്ഞപാറ, അഹ്മദ് കൗസർ എം സി വെളിമണ്ണ, മുഹ്സിൻ കുളത്തക്കര എന്നിവർ വിവിധ വകുപ്പ് റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ഡിവിഷൻ സെക്രട്ടറിയേറ്റ് അംഗം ഇർഷാദ് നൂറാനി വെണ്ണക്കോട് സംബന്ധിച്ചു.
ഡിവിഷൻ ജനറൽ സെക്രട്ടറി ഉവൈസ് ഓമശ്ശേരി സ്വാഗതവും ഫിനാൻസ് സെക്രട്ടറി അബ്ദുറഹീം സഖാഫി പാമ്പിഴഞ്ഞപാറ നന്ദിയും പറഞ്ഞു.
ഫോട്ടോ:
എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ അനലൈസ എസ് എസ് എഫ് കേരള സെക്രട്ടറി സി എം സ്വാബിർ സഖാഫി നാദാപുരം ഉദ്ഘാടനം ചെയ്യുന്നു.

Post a Comment