കട്ടിപ്പാറ : സ്നേഹത്തിന്റെയും സമൃദ്ധിയുടെയും സൗഹൃദത്തിന്റെയും പൊലിമ ഉയർത്തി കന്നൂട്ടിപ്പാറ IUM എൽ.പി സ്കൂളിൽ 'തകജും 2026' ഓണാഘോഷം വർണ്ണാഭമായി ആഘോഷിച്ചു.
നാലാം ക്ലാസ് വിദ്യാർത്ഥി ഹാമിൽ സൽമാൻ മാവേലി മുത്തപ്പനായി വേഷമണിഞ്ഞത് വിദ്യാർത്ഥികളിലും നാട്ടുകാരിലും കൗതുകമായി.
അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും കേരളീയ വസ്ത്രമണിഞ്ഞത് ആഘോഷത്തിന് സാംസ്കാരിക തിളക്കം നൽകി.
വിദ്യാർത്ഥികൾക്കായി വടംവലി, മ്യൂസിക്കൽ ചെയർ, ബലൂൺ പൊട്ടിക്കൽ, ഷൂട്ടൗട്ട്, സുന്ദരിക്ക് പൊട്ടുകുത്തൽ എന്നീ മത്സരങ്ങളും, രക്ഷിതാക്കൾക്കായി വടംവലി, കപ്പ് ബാറ്റിൽ സ്ട്രോ, ലെമൺ വിത്ത് സ്പൂൺ, ബിസ്കറ്റ് കടി തുടങ്ങിയ രസകരമായ ഗെയിമുകളും സംഘടിപ്പിച്ചു.
വിഭവസമൃദ്ധമായ ഓണസദ്യയും മത്സരാർത്ഥികൾക്കുള്ള സമ്മാനദാനവും ആഘോഷത്തിന് മാറ്റുകൂട്ടി.
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സജീന ടീച്ചർ പരിപാടിയിൽ മുഖ്യാതിഥിയായി. വിജയികൾക്ക് പ്രധാനാധ്യാപിക ജസീന ഹുസൈൻ, പി.ടി.എ പ്രസിഡന്റ് ഷംനാസ് പൊയിൽ, എം.പി.ടി.എ പ്രസിഡന്റ് ജംഷീന സുബൈർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്കൂൾ ചീഫ് പ്രൊമോട്ടർ എ.കെ. അബൂബക്കർ കുട്ടി, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അബ്ദുള്ള മലയിൽ, ലിമ മുഹമ്മദ്, റഹീം വാവാട്, ആശാവർക്കർ രാധാ ജയരാജൻ, എസ്.എം.സി ചെയർമാൻ അലക്സ് മാത്യു, കൺവീനർ സലാം കന്നൂട്ടിപ്പാറ, പി.വി. മുഹമ്മദ്, വി.എം. അബ്ദുറഹിമാൻ, പി.ടി. ബഷീർ,ഫജാസ് കോരങ്ങാട്, യു.കെ. അബിൻ, എൻ.കെ. അബ്ദുൽ അസീസ്, പി.കെ. ഫൈസൽ, കെ.പി. മുഹമ്മദലി, സജ്ന നിസാർ, ആയിഷ സെബ, അധ്യാപകരായ ദിൻഷ ദിനേശ്, കെ.സി. ശിഹാബ്, ടി. ഷബീജ്, തസ്‌ലീന പി.പി, യാസീൻ പി, ഫൈസ് ഹമദാനി, നീതു പീറ്റർ, ആര്യ മുരളി, ഹസീബ, അനു ബേബി, ഷാഹിന കേയക്കണ്ടി, വി.കെ. മുംതാസ്, ഷാഹിന കൊടുവള്ളി, സാജിത, പി.ടി.എ, എം.പി.ടി.എ ഭാരവാഹികൾ, നാട്ടുകാർ എന്നിവർ നേതൃത്വം നൽകി.



Post a Comment