തിരുവമ്പാടി:
കോഴിക്കോട് - തിരുവമ്പാടി - തമ്പലമണ്ണ - തുഷാരഗിരി - കോടഞ്ചേരി റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി. സി പ്രിയദർശിനി ബസ് സർവീസ് തിരുവമ്പാടി ബസ്‌സ്റ്റാൻ്റിൽ വെച്ച് ആദ്യ ട്രിപ്പ് സി.കെ. കാസിം എം.എൽ.എ ഉൽഘാടനം ചെയ്തു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് അധ്യക്ഷനായിരുന്നു.
ജില്ലാ യു.ഡി എഫ് ചെയർമാൻ വി.ഡി. ജോസഫ്, കെ. എസ്. ആർ. ടി. സി താമരശേരി അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ കെ.സുമേഷ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ആർ. അജിത, കെ.എസ്.ആർ.ടി.സി വികസന സമിതി മെമ്പർ ടി.എം.എ ഹമീദ്, ബോസ് ജേക്കബ്ബ്, മുഹമ്മദ് വട്ടപ്പറമ്പിൽ, സുന്ദരൻ എ പ്രണവം, കെ എ.മോയിൻ, മറിയാമ്മ വർക്കി, ജോഷി പുല്ലുകാട്ട്, സോണി മണ്ഡപത്തിൽ, സജ്‌ന തോരപ്പ, രാമചന്ദ്രൻ കരിമ്പിൽ, അസ്‌കർ ചെറിയമ്പലം, ഹനീഫ അച്ചപ്പറമ്പിൽ ഷെരീഫ് വെണ്ണക്കോട്, പി എം മുജീബ് റഹ്‌മാൻ, മുനീർ മുത്താലം, കെ എസ് ആർ. ടി. സി തിരുവമ്പാടി ഡിപ്പോ ഇൻ-ചാർജ് പി . എ ഷാജു, മനോജ് മുകുളേൽ എന്നിവർ ആശംസാ പ്രസംഗം നടത്തി.

إرسال تعليق