കോടഞ്ചേരി : ഓണാഘോഷം ജനകീയമാക്കി കോടഞ്ചേരി സെൻ്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിലേക്ക് സ്കൂൾ സ്റ്റാഫിൻ്റെ ഓണസമ്മാനമായി ആയിരം പായസ കിറ്റുകളാണ് വിതരണം ചെയ്തത്.

പായസ കിറ്റ് വിതരണോദ്ഘാടനം സ്കൂൾ മാനേജർ ഫാ. ജോൺ ഒറവുങ്കര നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത് ചടങ്ങിൽ സന്നിഹിതനായിരുന്നു.

കഴിഞ്ഞ ക്രിസ്മസിന് മുഴുവൻ വീടുകളിലും ക്രിസ്മസ് കേക്ക് എത്തിച്ച സ്കൂൾ സ്റ്റാഫിൻ്റെ പുതിയ പദ്ധതിയാണ് പായസ കിറ്റ് വിതരണം. ഈ വേറിട്ട ഓണസമ്മാനം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.

വടംവലി, കോഴി പിടുത്തം, ഊഞ്ഞാലാട്ടം തുടങ്ങി വിവിധ നാടൻ കളികളും പരിപാടികളും ഉൾപ്പെടുത്തി സ്കൂളിൻ്റെ ഓണാഘോഷം കൂടുതൽ ഗ്രാമീണ ഭംഗിയുള്ളതാക്കിയതായി പി.ടി.എ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

Post a Comment

أحدث أقدم