തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്തും കേരള കൃഷി വകുപ്പും സംയുക്തമായി നടത്തുന്ന ഓണ സമൃദ്ധി 2026 കർഷക ചന്ത തിരുവമ്പാടി ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ജിതിൻ പല്ലാട്ടിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ സി കെ കാസിം ഉദ്ഘാടനം നിർവഹിച്ചു. 


ആദ്യ വില്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ആർ അജിത  നിർവഹിച്ചു,
മെമ്പർമാരായ മനോജ് വാഴപ്പറമ്പിൽ (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ),  മറിയാമ്മ വർക്കി ശിവൻ, എന്നിവരും  മോയിൻ കാവുങ്കൽ ജോയ് മ്ലാകുഴി, സുന്ദരൻ പ്രണവം, ഗോപിലാൽ എന്നിവർ പ്രസംഗിച്ചു.

 ഓണച്ചന്ത കർഷകരുടെ നാടൻ വിഭവങ്ങളാലും മൂല്യ വർധിത ഉൽപ്പന്നങ്ങളാലും സമൃദ്ധമാണ്. കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ സ്വാഗതവും വാർഡ് മെമ്പർ സോണി മണ്ഡപത്തിൽ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم