ഓമശ്ശേരി :
മാനിപുരം സീനിയർ സിറ്റിസൻ ഫോറം 80ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മാനിപുരം അങ്ങാടിയിൽ മയക്ക് മരുന്നിന്നെതിരെ പ്ലേക്കാർഡ് പിടിച്ചു കൊണ്ട് പ്രകടനം നടത്തി
.
തുടർന്ന് മാനിപുരം അങ്ങാടിയിൽ വൈസ് പ്രസിഡന്റ് സോമൻ കാപ്പുമ്മൽ ദേശിയ പാതക ഉയർത്തി പ്രതിജ്ഞചൊല്ലിക്കൊടുത്തു.
മാനിപുരത്തിന്റ അഭിമാനമായ കുന്നമംഗലം ബാറിലെ പബ്ലിക് പോസിക്യുട്ടർ ബഹു:സിന്ന്യാമോളെ ട്രഷറര്‍.കെ.ശ്രീധരൻ നായർ മെമെന്റോ നൽകി ആദരിച്ച് സംസാരിച്ചു. സീനിയർ സിറ്റിസന്റെ സ്ഥാപക രക്ഷാധികാരി മക്കാട്ടില്ലം മാധവൻ നബുതിരിപ്പാടിനെ വൈസ് പ്രസിഡന്റ് സോമൻ. കെ. പൊന്നാട അണിയിച്ച് ആദരിച്ചു.
ആശംസകൾ അർപ്പിച്ച്.സിന്ന്യാ. കെ., മുഹമ്മദ് മാസ്റ്റർ, ,ഗുലാൻ മുഹമ്മദ്, മജീദ്. പി. കെ., സംസുദ്ധീൻ കില്ലാടി, വാസു. പി.എന്നിവർ സംസാരിച്ചു. വിശ്വനാഥൻ. ഇ. കെ. സ്വാഗതവും, എം. ടി. ഐ. മോയി. നന്ദിയും രേഖപ്പെടുത്തി.

Post a Comment