തിരുവമ്പാടി / നെല്ലാനിച്ചാൽ :
സ്നേഹസന്ദേശയാത്ര വാർഡ് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ഏഴ് വർഷമായി തിരുവമ്പാടി, നെല്ലാനിച്ചാലിൽ പ്രവർത്തിച്ചുവരുന്ന ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റി സമൂഹത്തിൽ പ്രായാധിക്യവും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർക്ക് ആവശ്യമായ മരുന്നുകളും ഭക്ഷ്യവസ്തുക്കളും എല്ലാ മാസവും കൃത്യമായി വീടുകളിൽ എത്തിച്ചുനൽകുന്ന സൊസൈറ്റി, ഓണത്തോടനുബന്ധിച്ച് ഇത്തവണയും സ്നേഹത്തിന്റെ കരുതലുമായി മുന്നോട്ടെത്തി.
അർഹരായ കുടുംബങ്ങളിലേക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ, സൊസൈറ്റിയുടെ നേതൃത്വത്തിൽ സഹായം ലഭിച്ചുവരുന്ന എല്ലാ ഭവനങ്ങളിലും ഓണക്കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് സ്നേഹസന്ദേശ യാത്ര സംഘടിപ്പിച്ചു.
സ്നേഹവും കരുതലും പങ്കുവെച്ച്, സമൂഹത്തിലെ അശരണർക്കും ബുദ്ധിമുട്ടനുഭവിക്കുന്നവരെയും നേരിൽകണ്ട് അവരുടെ അവസ്ഥകൾ മനസ്സിലാക്കുകയും അവർക്ക് ആശ്വാസം പകരുകയും ചെയ്തു.
ചടങ്ങിൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സജി മാത്യു കുറ്റിക്കാട്ടുമണ്ണിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനു ജോസഫ് വടയാറ്റുകുന്നേൽ സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർ പ്രീതിരാജ് ആശംസകൾ നേർന്നു.
അബൂ മടത്തിൽ നന്ദി രേഖപ്പെടുത്തി.

إرسال تعليق