തിരുവമ്പാടി:
കുസാറ്റ് യൂണിവേഴ്സിറ്റിയിലെ മൂന്നാംവർഷ വിദ്യാർത്ഥിയും കൊച്ചി മെട്രോ ട്രെയിന് പുതിയ സോഫ്റ്റ്‌വെയർ കണ്ടെത്തി ജനശ്രദ്ധയാകർഷിച്ച വിദ്യാർത്ഥി അലൻ ഫിലിപ്പിനെ തിരുവമ്പാടി ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം വീട്ടിലെത്തി ആദരിച്ചു.
കൊച്ചിൻ മെട്രോ ട്രെയിനിനെ കുറിച്ച് എല്ലാ വിവരങ്ങളും ഒരു പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരാൻ ഈ കൊച്ചു മിടുക്കർക്ക് സാധിച്ചു ഇത് വളരെയധികം ജനശ്രദ്ധ നേടി, വിദേശരാജ്യങ്ങളിൽ നിന്ന് പോലും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിന്റെ സമയ വിവരങ്ങൾ കൂടുതൽ അറിയാനും തൊഴിലവസരങ്ങളെ കുറിച്ച് അറിയാനും ഈ സോഫ്റ്റ്‌വെയർ ന് സാധിക്കുമെന്നും ഇത് സാധാരണക്കാർക്ക് എളുപ്പത്തിൽ തന്നെ മെട്രോ സംവിധാനം വളരെ വേഗം ഉപയോഗപ്രദമാക്കാൻ സാധിക്കും
അലൻ ഫിലിപ്പിനെ ആദരിച്ചുകൊണ്ട് യുഡിഎഫ് ചെയർമാൻ ടി.ജെ കുര്യൻ പറഞ്ഞു
ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം മണ്ഡലം ചെയർമാൻ പി.സിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു
വാർഡ് മെമ്പർ ബിജു എണ്ണാർ മണ്ണിൽ, റോബർട്ട് നെല്ലിക്ക തെരുവിൽ, ഏലിയാമ്മ ജോർജ്, പുരുഷൻ നെല്ലിമൂട്ടിൽ, ലിബിൻ മണ്ണുംപ്ലക്കൽ, ബാബു പുലകുടി ,ബിജു ഫിലിപ്പ്, സുമി ബിജു, അലീന ഫിലിപ്പ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം കൊടുത്തു.

إرسال تعليق