തിരുവമ്പാടി:
കോഴിക്കോട്:
ജില്ലയിലെ മികച്ച ഹോം ഷോപ്പ് ഓണർക്കുള്ള പുരസ്കാരം ഈ വർഷം തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ ഹോം ഷോപ്പ് ഓണർ ആയ ഷീബ അത്തിതറക്ക്
ജില്ലയിലെ മികച്ച ഹോം ഷോപ്പ് ഓണർക്കുള്ള പുരസ്കാരം ഈ വർഷം കൊടുവള്ളി ബ്ലോക്കിലെ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ ഹോം ഷോപ്പ് ഓണർ ആയ ഷീബ അത്തിതറ കരസ്ഥമാക്കി.
തുടർച്ചയായി രണ്ടാമത്തെ പ്രാവശ്യമാണ് ഈ അവാർഡ് കരസ്ഥമാക്കുന്നത്
ബാലുശ്ശേരി ഗ്രീൻ അരീന ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഹോം ഷോപ്പ് പദ്ധതിയുടെ പതിനേഴാം വാർഷികാഘോഷ പരിപാടിയായ 'അത്തപ്പൂമഴ' വേദിയിൽ വച്ച് പ്രസിദ്ധ സിനിമ നടൻ പി. പി. കുഞ്ഞികൃഷ്ണൻ പുരസ്‌കാരം നൽകി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് . പി. ആർ.അജിത, സി. ഡി. എസ് ചെയർ പേഴ്സൺ
റംല ചോലക്കൽ, വൈസ് ചെയർപേഴ്സൺ നീന സാജു,
അക്കൗണ്ടന്റ് സോണിയ, ബ്ലോക്ക് കോർഡിനേറ്റർ ദിനിഷ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
പ്രാദേശികമായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വനിതാ സംരംഭങ്ങൾ വളർത്തിക്കൊണ്ടു വരികയും അവയുണ്ടാക്കുന്ന വിവിധങ്ങളായ ഉൽപ്പന്നങ്ങൾ മുഴുവൻ വാർഡുകളിലും ഹോം ഷോപ്പുകൾ സ്ഥാപിച്ച് സ്ഥിരമായി വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്യുന്ന വിപണന സംവിധാനവും ചേർന്നതാണ് കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി. കോഴിക്കോട് ജില്ലയിൽ തുടക്കമിട്ട പദ്ധതി ഇപ്പോൾ കേരളത്തിലുടനീളം പ്രവർത്തിച്ചുവരുന്നു. പദ്ധതിയിൽ കോഴിക്കോട് ജില്ലയിൽ മാത്രം 1500 ഓളം കുടുംബങ്ങൾക്ക് സ്ഥിര വരുമാനമുണ്ട്.
പ്രസിദ്ധ സിനിമ നടൻ പി.പി. കുഞ്ഞികൃഷ്ണൻ പയ്യന്നൂർ, അത്തപ്പൂമഴ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിദ്ധ നാടകകൃത്ത് പ്രദീപ് കുമാർ കാവുന്തറ മുഖ്യാതിഥി ആയിരുന്നു.
• ശ്രീ. മംഗൽദാസ് (പ്രസിഡണ്ട്, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്)
• ശ്രീമതി. ഷിജി കൊട്ടാരക്കൽ ( പ്രസിഡണ്ട്, നൊച്ചാട് ഗ്രാമപഞ്ചായത്ത് ).
പി നാസർ (പ്രസിഡണ്ട്, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് )
ശ്രീമതി സൂപ്പർസൗദ (ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ) ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുൻവർ സാദത്, വികസനകാര്യ സ്റ്റാൻഡിങ് പേഴ്സൺ
ശ്രീമതി ഷാഹിന റഹ്മത്ത്
ജില്ലാ മിഷൻ കോഡിനേറ്റർ ശ്രീമതി കവിത. പി. സി,
കുമാരി എ. നീതു ( DPM കോഴിക്കോട് )
തുടങ്ങിയരും വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും വൈസ് പ്രസിഡണ്ടുമാരും ഓമശ്ശേരി
കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ഷീജ വൈസ് ചെയർപേഴ്സൺ ജുറൈൻ, അക്കൗണ്ടന്റ് ഹിമ കുടുംബശ്രീ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.
ഹോംഷോപ്പ് പദ്ധതി ജില്ലാകോഡിനേറ്റർ പ്രസാദ് കൈതക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിന് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മയിൽ കുറുമ്പൊയിൽ അധ്യക്ഷനായിരുന്നു. ഹോംഷോപ്പ് പദ്ധതി പ്രസിഡണ്ട് സതീശൻ സ്വപ്നക്കൂട് നന്ദി പ്രകാശിപ്പിച്ചു.

Post a Comment