കൂടരഞ്ഞി: കർഷകദിനാചരണത്തിൻ്റെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനാഘോഷവും കർഷകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി. കെ. കാസിം ഉദ്ഘാടനം ചെയ്തു.

കാർഷിക മേഖല നേരിടുന്ന വലിയ പ്രതിസന്ധി വന്യമൃഗശല്യമാണന്നും അത് പരിഹരിക്കുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊണ്ട് വരുകയാണന്നും എം.എൽ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ 
സ്ഥിരം സമതി അധ്യക്ഷ രായ ജെയിസ് വോളശ്ശേരി, ആയിഷ ബി ഷിയാസ് ,ബ്ലോക്ക് മെമ്പർ ജിമ്മി ജോസ്,
കൂടരഞ്ഞി കൃഷി ഓഫീസർ റ്റിൻസി റ്റോം,ആദർശ് ജോസഫ്, സജയ് എം.കെ, പി.എം തോമസ് മാസ്റ്റർ, സണ്ണി പെരികിലം തറപ്പിൽ, എൻഐ അബ്ദുൽ ജബ്ബാർ, വിൽസൺ പുല്ലുവേലി,ജോണി പ്ലാക്കാട്ട് ,ബിൻസ് വിലങ്ങു പാറ, ഷൈജു കോയി, നിലം മുഹമ്മദ് പാതി പറമ്പിൽ, സത്യനാരയണൻ, കൃഷി അസിസ്റ്റന്റ് അനൂപ് പി. ആർ എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم