കട്ടിപ്പാറ: വെട്ടിയൊഴിഞ്ഞ തോട്ടത്ത് വീട്ടിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന വയോധികനായ എം.കെ. അബ്ദുൽ ഖാദറിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു.
അബ്ദുൽ ഖാദറിന് അർഹമായ നഷ്ടപരിഹാരം അടിയന്തരമായി അനുവദിക്കണമെന്നും, പ്രദേശത്ത് വർധിച്ചുവരുന്ന കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ്‌ഡിപിഐ കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഫാസിൽ ചമൽ അധ്യക്ഷത വഹിച്ചു. ഹമീദലി വടക്കുംമുറി, നഹീം ഒ.വി., സാലി വേണാടി എന്നിവർ സംസാരിച്ചു.

Post a Comment