ഓമശ്ശേരി : കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ ഓമശ്ശേരി ഡിവിഷനിൽ മെമ്പർ ബാൽകീസ് ടീച്ചർ ആരംഭിക്കുന്ന ജെൻ മാനസ്  സമഗ്ര മാനസികാരോഗ്യ പദ്ധതി ഉദ്ഘാടനം  മുൻ തദ്ദശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. എം. കെ മുനീർ  നിർവഹിച്ചു. 

 പദ്ധതിയുടെ  ഭാഗമായി  വിവിധ 
മാനസികാരോഗ്യ പ്രവർത്തനങ്ങൾ  ഡിവിഷനിൽ  നടപ്പാക്കും.

 ഡയറ്റ്, എസ്.എസ്. കെ, ഇമ്ഹാൻസ്,  സാമൂഹിക നീതി,  സാമൂഹിക സുരക്ഷ എന്നി ഡിപ്പാർട്ട്മെന്റുകളുടെ സഹകരണത്തോടെയാണ് പദ്ധതി  നടപ്പിലാക്കുന്നത്. ഓമശ്ശേരി,  കൊടിയത്തൂർ,ചാത്തമംഗലം എന്നി പഞ്ചായത്തുകളിൽ ഓരോ  കമ്മ്യൂണിറ്റി വെൽനെസ്സ്  സെന്ററുകൾ  പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.

 ഒക്ടോബർ 10 ന് മനസികാരോഗ്യ ദിനത്തിൽ  സ്കൂളുകൾ  കേന്ദ്രീകരിച്ചു  ക്യാമ്പയിൻ  ആരംഭിക്കും. എം.എ റസാഖ് മാസ്റ്റർ എം.എൽ.എ അധ്യക്ഷത  വഹിച്ചു. ബാൽകീസ് ടീച്ചർ  സ്വാഗതം ചെയ്തു. 

സി.കെ കാസിം എം.എൽ.എ, വി.എം ഉമ്മർ മാസ്റ്റർ ,ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സൗദ ടീച്ചർ,കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌  പ്രസിഡന്റ്  കവിത ടീച്ചർ, ജില്ലാ പഞ്ചായത്ത്പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ബാലാമണി ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ 
മിസ്ഹബ് കീഴരിയൂർ, സീന കുന്ദമംഗലം ,കെ.പി മുഹമ്മദൻസ്, ഓമശ്ശേരി വൈസ് പ്രസിഡന്റ് പി.കെ ഗംഗാധരൻ, ബ്ലോക്ക്‌ മെമ്പർമാരായ പി.വി സാദിഖ്, രാധാമണി ടീച്ചർ, എസ്.പി ഷഹന, പൊതുപ്രവർത്തകരായ ഒ. ശ്രീനിവാസൻ , അബുല്ലകുട്ടി ഓമശ്ശേരി, നാസർ എസ്റ്റേറ്റ്മുക്ക്, യു.കെ ഹുസൈൻ, എൻ.പി ഹംസ മാസ്റ്റർ ,കെ.ടി മൻസൂർ കൊടിയത്തൂർ, യൂനുസ് അമ്പലക്കണ്ടി, ജ്യോതി ടീച്ചർ എന്നിവർ  പ്രസംഗിച്ചു.

ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.കെ നവാസ് ആമുഖ പ്രഭാഷണം  നടത്തി. പ്രൊജക്റ്റ് സഹകരണ
സ്ഥാപന മേധാവികൾ ​കമ്പോസിറ്റ് റീജിയണൽ  സെന്റർ ഡയറക്ടർ ഡോ. റോഷൻ ബിജിലി, എസ്.എസ്.കെ  ജില്ലാ പ്രോഗ്രാം  കോഡിനേറ്റർ ഡോ. നിസാർ ചേലേരി,സാമൂഹിക നിതി ജില്ലാ ഓഫീസർ അഞ്ജു മോഹൻ, സാമൂഹിക സുരക്ഷ ഓഫീസർമാരായ, മുഹമ്മദ് ഫൈസൽ എം.പി
ജിഷോ ജെയിംസ് , പ്രോജക്റ്റ്‌  കോഡിനേറ്റർ ടി.പി നൗഫൽ പുല്ലാളൂർ എന്നിവർ ക്ലാസ്സ്‌  എടുത്തു.

ഫോട്ടോ:ജെൻ മാനസ്  സമഗ്ര മാനസികാരോഗ്യ പദ്ധതി ഉദ്ഘാടനം ഡോ.എം.കെ.  മുനീർ  നിർവഹിക്കുന്നു.

Post a Comment

Previous Post Next Post