തിരുവമ്പാടി : ദേശീയ അധ്യാപക അവാർഡ് ജേതാവ്, തിരുവമ്പാടി ഐ.ടി.ഐ ലെ സീനിയർ ഇൻസ്ട്രക്ടർ ഡോ. ഹരീഷ് എ ക്ക് തിരുവമ്പാടിഐടിഐ യിൽ സ്വീകരണം നൽകി.
തിരുവമ്പാടി എം എൽ എ സി കെ കാസിം അവാർഡ് ജേതാവിനെ അനുമോദിച്ചു. ഇതോടനുബന്ധിച്ച് തന്നെ തൂഫാൻ The Narco hunt അസംബ്ലിയും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു
തിരുവമ്പാടി MLA സി.കെ കാസിം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു.
ഐടിഐ പ്രിൻസിപ്പാൾ ഹരിശങ്കർ എ ജെ സ്വാഗതം പറഞ്ഞു. വ്യാവസായിക പരിശീലന വകുപ്പ് ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് അനൂപ് വി കെ ,പി ടി എ പ്രസിഡണ്ട് അനിൽകുമാർ വി പി, ട്രെയ്‌നീസ് കൗൺസിൽ പ്രതിനിധി മുഹമ്മദ് അഫ്സൽ, സ്റ്റാഫ് അംഗങ്ങളായ അബ്ദുൽ സലിം പി , മെഹബൂബ് ,സലിം കെ പി , ദിലീപ് രാജ്,ഷമീർ തുടങ്ങിയവർ സംസാരിച്ചു.

إرسال تعليق