കോടഞ്ചേരി :
കേന്ദ്ര സർക്കാരിൻ്റെ ഏഴാമത് പരിസ്ഥിതി ലോല മേഖലയുടെ കരട് വിജ്ഞാപനത്തിൽ കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി, തിരുവമ്പാടി അടക്കമുള്ള തിരിരുവമ്പാടി മണ്ഡലത്തിലെ ജനവാസ മേഖലകൾ ഉൾപ്പെട്ടിരിക്കുയാണ്.
ഈ വില്ലേജുകളിലെ ജനവാസ മേഖലകൾ പൂർണ്ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്കുള്ള ഭീമഹർജിയിൽ ഇ എസ് എ പരിധിയിൽ വരുന്ന മുഴുവനാളുകളുടെയും ഒപ്പ് ശേഖരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കോടഞ്ചേരിയിൽ കർഷക സംഘം ജില്ലാ ജോ:സെക്രട്ടറി ലിൻ്റോ ജോസഫ് നിർവ്വഹിച്ചു.
കേരള കർഷക സംഘം കോടഞ്ചേരി മേഖലാ കമ്മറ്റി സംഘടിപ്പിച്ച ഒപ്പ് ശേഖരണ പരിപാടിയിൽ നൂറ് കണക്കിന് ആളുകൾ ഒപ്പിട്ടു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഈ പ്രശ്നത്തെ ഗൗരവ്വമായി കണ്ട് ജനകീയ പ്രതിക്ഷേധത്തിന് നേതൃത്ത്വപരമായ പങ്ക് വഹിക്കണമെന്ന് കർഷക സംഘം ആവശ്യപ്പെട്ടു.
ആദ്യകാലത്ത് ഉയർന്ന് വന്നത് പോലെ ശക്തമായ പ്രതിഷേധ പരിപാടി എല്ലാവിഭാഗം ജനങ്ങളും ഒത്ത് ചേർന്ന് സംഘടിപ്പിക്കണം.
യോഗത്തിൽ പ്രെംസൺ കാരുവേലി അധ്യക്ഷത വഹിച്ചു. എ.എസ്. രാജു, ഷിജി ആൻ്റണി , നിഷ റെജി, ബിന്ദു ജോർജ്, സി സി ആഡ്രൂസ്, ഏലിയാമ്മ കരിപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.

Post a Comment