ഓമശ്ശേരി :
കൊടുവള്ളി നഗരസഭയുടെ നേതൃത്വത്തിൽ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെ. എസ്. ഡബ്ല്യൂ. എം. പി) ഭാഗമായി നടത്തുന്ന ഐ.ഇ.സി പ്രവർത്തനങ്ങളുടെ ഭാഗമായി ‘ഇക്കോ ചാമ്പ്സ്’ സെമിനാറും ഇന്ററാക്ടീവ് സെഷനും മാനിപുരം എ.യു.പി സ്കൂളിൽ സംഘടിപ്പിച്ചു.
വിദ്യാർത്ഥികളിൽ മാലിന്യസംസ്കരണം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം എന്നിവ സംബന്ധിച്ച അവബോധം വളർത്തുകയായിരുന്നു ലക്ഷ്യം.
മാനിപുരം എ.യു.പി സ്കൂൾ എച്. എം കെ. സതി പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂൾ സ്റ്റാഫ് സെക്രട്ടറി സിജു അധ്യക്ഷനായി. വിദ്യാർത്ഥി മാസ്റ്റർ ധനൻജയ് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൊടുവള്ളി നഗരസഭ കൗൺസിലർ അയിഷ ഷഹനിത കെ.സി., ഷാന എന്നിവർ സെമിനാറിനും ഇന്ററാക്ടീവ് സെഷനും നേതൃത്വം നൽകി.
മാലിന്യം കുറയ്ക്കുക, പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, പുനഃചംക്രമണം നടപ്പാക്കുക, ഹരിതശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിച്ചുകൊണ്ടായിരുന്നു സെഷൻ.
പരിപാടിയിൽ കൊടുവള്ളി നഗരസഭയുടെ പ്രതിനിധികളും വിവിധ ജനപ്രതിനിധികളും പങ്കെടുത്തു.
പരിസ്ഥിതി സൗഹൃദ ജീവിതശൈലിയുടെ ആവശ്യകതയും മാലിന്യസംസ്കരണത്തിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യവും പരിപാടിയിൽ ചൂണ്ടിക്കാട്ടി.
തുടർന്ന് ആശംസകളും, സമ്മാന വിതരണവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാബിയ അഷ്‌റഫ്, പി.ടി.എ പ്രസിഡണ്ട് . നൗഫൽ, വൈസ് പ്രസിഡണ്ട് മുഹമ്മദ്അഷ്റഫ്, മദർ പി ടി എ ചെയർപേഴ്സൺ റെജി നഗരസഭ കൗൺസിലർമാരായ നദീറ, ഗീത, കെ.എസ്.ഡബ്ല്യൂ.എം.പി ഉദ്യോഗസ്ഥരായ നൗഫൽ, സന്ദീപ്, ശോഭന. കെ.സി എന്നിവർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധവും ഉത്തരവാദിത്വവും വളർത്തുന്നതിനും മാലിന്യമുക്തവും ഹരിതാഭവുമായ സമൂഹത്തിന്റെ നിർമ്മിതിയിൽ പുതുതലമുറയെ പങ്കാളികളാക്കുന്നതിനും ഇത്തരം പരിപാടികൾ സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.

إرسال تعليق