തിരുവമ്പാടി:
തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഓണാഘോഷം സി.കെ. കാസിം എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

 ഓണാഘോഷത്തിന്റെ ഭാഗമായി ഭരണസമിതി അംഗങ്ങളുടെയും, ജീവനക്കാരുടെയും വിവിധങ്ങളായ കലാ- കായിക മത്സരങ്ങളും സംഘടിപ്പിച്ചു.

          മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്‌ ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജിതിൻ പല്ലാട്ട് മുഖ്യപ്രഭാഷണം നടത്തി.

 മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അജിത പി.ആർ., ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മനോജ്‌ സെബാസ്റ്റ്യൻ വാഴേപറമ്പിൽ, ബിന്ദു ജോൺസൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജ്‌ന മുഹമ്മദാലി, ജോഷി പുല്ലുകാട്ട്, സോണി മണ്ഡപത്തിൽ, മറിയാമ്മ ബാബു, സംഘം ഭരണ സമിതി അംഗങ്ങളായ റോബർട്ട്‌ നെല്ലിക്കതെരുവിൽ, അഡ്വ. സിബു തോട്ടത്തിൽ, ഹനീഫ ആച്ചപ്പറമ്പിൽ, ഷെറീന കിളിയണ്ണി, ശ്രീനിവാസൻ ടി.സി. ജോർജ് പാറേക്കുന്നത്ത്, നീന ജോഫി, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി. എൻ., സുന്ദരൻ എ. പ്രണവം, പ്രസാദ് തോമസ്, ഷിജു ചെമ്പനാനി, ഗിരീഷ് കുമാർ കൽപകശ്ശേരി, അബ്രഹാം വടയാറ്റുകുന്നേൽ പ്രസംഗിച്ചു. 

മത്സര വിജയികൾക്കുള്ള സമ്മാനദാനം സംഘം പ്രസിഡന്റ്‌ ബാബു പൈക്കാട്ടിൽ നിർവഹിച്ചു.

Post a Comment

أحدث أقدم