ഓമശ്ശേരി: എസ്.എസ്.എഫ് ഓമശ്ശേരി ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് ശിൽപ്പശാല സംഘടിപ്പിച്ചു. ഓമശ്ശേരി സുനനുൽ ഹുദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ്.എസ്.എഫ് ദേശീയ സെക്രട്ടറി ഡോ. എം.എസ്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് സകിയുദ്ധീൻ അഹ്സനി കാമിൽ സഖാഫി നടമ്മൽ പൊയിൽ അധ്യക്ഷത വഹിച്ചു.എസ്.എസ്.എഫ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം മൻസൂർ സഖാഫി പരപ്പൻപൊയിൽ വിഷയാവതരണം നടത്തി.ഡിവിഷൻ ജനറൽ സെക്രട്ടറി ഉവൈസ് ഓമശ്ശേരി സ്വാഗതവും സെക്രട്ടറി അഫ്സൽ നിസാമി തിരുവമ്പാടി നന്ദിയും പറഞ്ഞു.
ഫോട്ടോ:
എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ മെമ്പർഷിപ്പ് ശിൽപ്പശാല എസ് എസ് എഫ് ദേശീയ സെക്രട്ടറി ഡോ: എം എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

إرسال تعليق