ഈങ്ങാപ്പുഴ:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനവും, അദ്ദേഹം മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളിൽ പൊതുപ്രവർത്തനരംഗത്ത് 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി വിവിധ പരിപാടികളോടെ ആചരിച്ചു.
ബി.ജെ.പി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
പുതുപ്പാടി പറശ്ശേരി ഉന്നതിയിലെ കുടുംബങ്ങൾക്കൊപ്പം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.
തുടർന്ന് ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡിൽ ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ ദീപം തെളിയിക്കൽ ചടങ്ങ് നടത്തി.
തുടർന്ന് ഈങ്ങാപ്പുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുപ്പാടിയിൽ ദീപം തെളിയിക്കൽ പരിപാടിയും സംഘടിപ്പിച്ചു.
ബി.ജെ.പി, വിവിധ മോർച്ചാ ഭാരവാഹികൾ, പ്രവർത്തകർ, പ്രദേശവാസികൾ എന്നിവർ പരിപാടികളിൽ പങ്കെടുത്തു.



Post a Comment