സംസ്ഥാനത്തെ നിലവിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ മുഖ്യമന്ത്രി വി ‍ഡി സതീശനും യു.ഡി.എഫും മുൻ സർക്കാരിനെതിരെ വ്യാജപ്രചാരണം നടത്തുകയാണെന്ന് ‍ഡോ. ജോൺ ബ്രിട്ടാസ് എം.പി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടാക്കിയ ദീർഘകാല വൈദ്യുതി കരാർ എൽ.ഡി.എഫ് സർക്കാർ കാരണം കൂടാതെ റദ്ദാക്കി എന്ന് വി.ഡി. സതീശൻ നടത്തുന്ന വാർത്താസമ്മേളനങ്ങളിലെ വാദങ്ങൾ പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 കാലയളവിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ സമയത്ത് യൂണിറ്റിന് 4.29 രൂപ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നതിനുള്ള ദീർഘകാല കരാറാണ് ഒപ്പുവെച്ചിരുന്നത്. 

കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങളും ടെൻഡർ നടപടിക്രമങ്ങളും പാലിക്കുന്നതിൽ കെ.എസ്.ഇ.ബി വീഴ്ച വരുത്തിയതിനാലാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഈ ദീർഘകാല കരാറുകൾക്ക് അംഗീകാരം നൽകാതിരുന്നത്.

എൽ.ഡി.എഫ് സർക്കാരോ മന്ത്രിസഭയോ അല്ല ഈ കരാർ റദ്ദാക്കിയത്. കരാർ റദ്ദാക്കിയാലുണ്ടാകുന്ന ഭവിഷ്യത്തുകൾ ഓർത്ത്, മുൻപ് ചില വിയോജിപ്പുകൾ ഉയർന്നപ്പോഴും കരാറുമായി മുന്നോട്ടുപോകാനാണ് മന്ത്രിസഭ തീരുമാനിച്ചിരുന്നത്.

 എന്നാൽ, വിഷയം റെഗുലേറ്ററി അതോറിറ്റിയുടെ മുൻപാകെ വന്നപ്പോൾ കമ്മീഷൻ അത് റദ്ദാക്കുകയായിരുന്നു. ഇത് സംസ്ഥാന താല്പര്യത്തിന് തീർത്തും വിരുദ്ധമായ തീരുമാനമാണെന്ന് സർക്കാറും വ്യക്തമാക്കിയിട്ടുണ്ട്.


2023 സെപ്റ്റംബർ 14-ന് നിയമസഭയിലെ ചോദ്യോത്തര വേളയിൽ അന്നത്തെ വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും ദീർഘകാല കരാർ റദ്ദാക്കിയത് റെഗുലേറ്ററി അതോറിറ്റിയാണെന്ന് വ്യക്തമായി മറുപടി നൽകിയിരുന്നതാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. 

മറുപടി നൽകുന്നതിനിടയിൽ ‘ഓംബുഡ്സ്മാൻ’ എന്ന് മാറിപ്പറഞ്ഞപ്പോൾ സഭയിലുണ്ടായിരുന്നവർ ‘റെഗുലേറ്ററി അതോറിറ്റി’ എന്ന് തിരുത്തിപ്പറഞ്ഞ കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.
 


Post a Comment

أحدث أقدم