പുതുപ്പാടി:
പുതുപ്പാടി മേഖല വനിത സഹകരണ സംഘത്തിന്റെ പുതുക്കിയ ഓഫീസ് സമുച്ചയം ഈങ്ങാപ്പുഴയിൽ തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ സി കെ കാസിം ഉദ്‌ഘാടനം ചെയ്തു.
സംഘം ഭരണസമിതി പ്രസിഡന്റ് ആനിയമ്മ സെബാസ് റ്റ്യൻ അധ്യക്ഷത വഹിച്ചു കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി,
സഹകരണ വകുപ്പ് കോഴിക്കോട് ജില്ല ജോയിന്റ് രജിസ്ട്രാർ കെ ഷീജ , പ്ലാനിംഗ് അസിസ്റ്റന്റ് രജിസ്ട്രാർ കിഷോർ കെ ജോസ്, താമരശ്ശേരി താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ കെ ഹനീഫ് ഇൻസ്‌പെക്ടർ ഗോപകുമാർ ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം കെ ഫൈസൽ, മോളി ആന്റോ, നിമ്മി ഡേവിഡ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി എം ജോസഫ്, പുതുപ്പാടി സഹകരണ ബാങ്ക് പ്രസിഡന്റ് ടി എ മൊയ്‌തീൻ, സ്ഥപതി ലേബർ സൊസൈറ്റി പ്രസിഡന്റ് വിനോദ് കിഴക്കയിൽ, ടി എം പൗലോസ്, ബാബു പീറ്റർ, ഷിബു തോമസ്, സെക്രട്ടറി ലിനി പൗലോസ് എന്നിവർ സംസാരിച്ചു.
ക്യാപ്ഷൻ: പുതുപ്പാടി വനിത സഹകരണ സംഘത്തിൻ്റെ നവീകരിച്ച ഓഫീസ് തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ സി.കെ കാസിം ഉദ്ഘാടനം ചെയ്യുന്നു.

إرسال تعليق