വേനപ്പാറ: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ NSS ന്റെ ആഭിമുഖ്യത്തിൽ MVR കാൻസർ സെൻററുമായി ചേർന്നുകൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഓമശ്ശേരി പഞ്ചായത്ത് മെമ്പർ സിബി തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡൻറ് സിദ്ദിഖ് പുത്തൻപുരയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് കെ ബാബു വർഗീസ് സ്വാഗതം ആശംസിച്ചു.
ഡോ. ആമിൽ ഹാരീസ് (Blood Bank Medical Officer, MVR Cancer Centre) രക്തദാനത്തിന്റെ പ്രാധാന്യവും സന്ദേശവും പകർന്നുനൽകി.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.ജിഷ പി , അദ്ധ്യാപകനായ ജെയ്സൺ പൗലോസ് NSS ലീഡർമാരായ ആദിത്യ ലിനീഷ്, ഡെൽന മരിയ ഷിന്റോ എന്നിവർ സംസാരിച്ചു.


إرسال تعليق