തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. 
നാളെ മുതൽ ഞായറാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരത്ത് ഇന്നും ശക്തമായ മഴ തുടരും. റോഡുകളിൽ ഉൾപ്പെടെ വെള്ളം കയറി. തിരുവനന്തപുരത്ത് ഉൾപ്പെടെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ശക്തമായ ഇടിമിന്നലും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നുമുതൽ 25 വരെ മത്സ്യബന്ധത്തിന് പോകാൻ പാടില്ലെന്നാണ് നിർദേശം.

Post a Comment

Previous Post Next Post