തിരുവമ്പാടി:
സംസ്ഥാനത്ത് വലിയ ചർച്ചയായ കക്കൂസ് മാലിന്യ വാഹനം ഒടുവിൽ പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഏറെ ശ്രദ്ധനേടിയ മാലിന്യ വാഹനമാണ് തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തത്.
പോലീസിനെ വെട്ടിച്ച് രണ്ട് മണിക്കൂറോളും, ഏകദേശം 100 കിലോമീറ്ററോളം ദൂരം അഞ്ച് സ്റ്റേഷൻ പരിധികളിലൂടെ അതിവേഗം പായിച്ച് രക്ഷപ്പെടാൻ ശ്രമിച്ച വാഹനമാണ് ഒടുവിൽ പോലീസിന്റെ നെറ്റ്വർക്കിൽ കുടുങ്ങിയത്. തിരുവമ്പാടി എസ്.ഐ രമ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഴിഞ്ഞ ദിവസങ്ങളായി വിവിധ കേന്ദ്രങ്ങളിൽ ശക്തമായ അന്വേഷണം നടത്തി പ്രതികളെയും വാഹനത്തെയും സാഹസികമായി കണ്ടെത്തിയത്.
പിടികൂടിയ വാഹനം തിരുവമ്പാടി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി തൊണ്ടിമ്മൽ എന്ന സ്ഥലത്തുവെച്ച് കേടാവുകയായിരുന്നു.
തുടർന്ന് വാഹനം റോഡരികിലേക്ക് മാറ്റിയിട്ടിരിക്കുകയാണെന്നും, എത്രയും പെട്ടെന്ന് സ്റ്റേഷനിലേക്ക് മാറ്റുമെന്നും പോലീസ് അറിയിച്ചു.
മലിനീകരണ മാഫിയക്കെതിരെയുള്ള പോലീസിന്റെ ഈ ശക്തമായ നടപടിക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment