കൂടരഞ്ഞി:
“സ്വച്ഛതാ ഹി സേവാ – മാലിന്യരഹിത പുതുയുഗ കേരളത്തിനായി”
എന്ന സന്ദേശമുയർത്തി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂടരഞ്ഞി ടൗൺ ശുചീകരിച്ചു.
ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീറ ബീഗം, വാർഡ് മെമ്പർ റോയ് ആക്കേൽ,എം. കെ സജയ്, വിനോദ് മഞ്ഞപ്പാറ ഹെൽത്ത് ഇൻസ്പെക്ടർ കെ. ബി. ശ്രീജിത്ത്, സി.ഡി.എസ് ചെയർപേഴ്സൺ റീന എന്നിവർ നേതൃത്വം നൽകി.
ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കുന്നതിനും ശുചിത്വബോധം വളർത്തുന്നതിനുമുള്ള തുടർ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് /സെക്രട്ടറി അറിയിച്ചു.

إرسال تعليق