മലപ്പുറം: കുറ്റിപ്പുറം പഞ്ചായത്ത് അംഗം ട്രെയിൻ തട്ടി മരിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് മെമ്പർ അഹമ്മദ് കുട്ടി ചെമ്പിലാക്കൽ ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രി ചെമ്പിക്കലിലെ വീടിന് സമീപത്തെ റെയിൽവേ ട്രാക്കിൽ വെച്ചാണ് അപകടം.
ട്രെയിൻ തട്ടിയ വിവരം ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, ഐഎൻടിയുസി കുറ്റിപ്പുറം സെക്രട്ടറി, പാഴൂർ ജുമാ മസ്ജിദ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് പാഴൂർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്ക ചടങ്ങുകൾ നടക്കും.

Post a Comment