കോടഞ്ചേരി : നൂറാംതോട് ചാമുണ്ടിയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ 2 മക്കളിൽ ഒരാൾ കുത്തേറ്റു മരിച്ചു. -അക്രമത്തിൽ പ്രതി ഉൾപ്പെടെ 3 പേർക്ക് കുത്തേറ്റു. നൂറാംതോട് സ്വദേശി ചെങ്ങനാത്ത് ജിതിൻ (29) ആണ് മരിച്ചത്. 

ജിതിൻ്റെ സഹോദരൻ ജിബിൻ (20), വട്ടച്ചിറ സ്വദേശി കക്കട്ടിൽ പട്ടര് സുരേഷ്(45) എന്നിവരെ കുത്തേറ്റ പരുക്കുകളോടെ കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചു. 

കുത്തേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ പ്രതി ചാമുണ്ടിയിൽ കാരോട്ടുമല ബിജുവിനെ (48) താമരശ്ശേരിയിലെ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാക്കി.

ഇന്നലെ വൈകിട്ട് 6.30 ആണ് സംഭവത്തിൻ്റെ തുടക്കം. 

വട്ടച്ചിറ സ്വദേശി സുരേഷിന്റെ ബൈക്ക് തകരാറായതിനെ തുടർന്ന് ജിതിൻ്റെ പിതാവ് ഷാജി നൂറാംതോടിൽ നിന്നു സുരേഷിനെ വീട്ടി ലെത്തിച്ചു. 

ഇതിനെച്ചൊല്ലി ബിജുവും സുരേഷും വാക്കുതർക്കം ഉണ്ടാകുകയും സുരേഷിനെ ബിജു കുത്തിപ്പരുക്കേൽ പിക്കുകയും ചെയ്തു.

 രക്ഷപ്പെട്ടബിജു പിന്നീട് നൂറാം തോടിലെത്തി ഷാജിയെ തിരഞ്ഞു പിടിച്ചു മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

 ഷാജിയെ മർദിച്ചത് ചോദ്യം ചെയ്യാൻ മക്കളായ ജിതിനും ജിബിനും ബിജുവിനെ തിരക്കി 
ചാമുണ്ടിയിലെത്തുകയായിരുന്നു. 
അവിടെവച്ച് മൂവരും തമ്മിൽ വഴക്കിടുകയും ബിജു ജിതിനെയും ജിബിനെയും കുത്തിപ്പരുക്കേൽ പിക്കുകയുമായിരുന്നു.

കുത്തേറ്റു വീണ ഇരുവരെയും നാട്ടുകാരും ബന്ധുക്കളും കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിതിനെ രക്ഷിക്കാനായില്ല. 

മരണപ്പെട്ട ജിതിന്റെ മൃതശരീരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ശേഷം വീട്ടിലെത്തിക്കും. 

മരണാനന്തര ശുശ്രൂഷ ഇന്ന് വ്യാഴാഴ്ച 29/10/2026 വൈകുന്നേരം 3.30 ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് 5 മണിക്ക് 
പുതുപ്പാടി സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ.


Post a Comment

Previous Post Next Post