പി.ടി.എച്ച്. ഫണ്ട് ശേഖരണത്തിന് ജനകീയ പിന്തുണ; ഗ്രാമത്തിന്റെ ഉത്സവമായി സംഗമം.

ഓമശ്ശേരി: ഓമശ്ശേരി പഞ്ചായത്ത് പൂക്കോയ തങ്ങൾ ഹോസ്പിസ് (പി.ടി.എച്ച്.) പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി അമ്പലക്കണ്ടി ഒമ്പതാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കുറിക്കല്ല്യാണം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഇ.കെ. മുഹമ്മദിന്റെ വീട്ടങ്കണത്തിൽ നടന്ന പരിപാടിയിൽ ജാതി–മത–രാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ പങ്കെടുത്തു. കാരുണ്യപ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകാനുള്ള ജനങ്ങളുടെ ഐക്യദാർഢ്യം പ്രകടമായതോടെ കുറിക്കല്ല്യാണം ഗ്രാമത്തിന്റെ ഉത്സവമായി മാറി.മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.രോഗവും വേദനയും നേരിടുന്നവർക്കും കിടപ്പുരോഗികൾക്കും ആശ്വാസവും പരിചരണവും നൽകുന്ന പി.ടി.എച്ച്. പോലുള്ള കാരുണ്യസംരംഭങ്ങളെ പിന്തുണയ്ക്കുക എന്നത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.

അബു മൗലവി അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു. യു.കെ.എ. അസീസ് മുസ്‌ലിയാർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂപ്പർ സൗദ ടീച്ചർ മുഖ്യാതിഥിയായി.പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.കെ. അബ്ദുല്ലക്കുട്ടി, സി.കെ. റസാഖ് മാസ്റ്റർ കൈവേലിമുക്ക്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സൈനുദ്ദീൻ കൊളത്തക്കര, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ മുനവ്വർ സാദത്ത് വെളിമണ്ണ, ഡോ. കെ. സൈനുദ്ദീൻ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സഹദ് കൈവേലിമുക്ക്, പി.ടി.എച്ച്. പഞ്ചായത്ത് കോ-ഓർഡിനേറ്റർ സജാഹ് കൊളത്തക്കര, മുക്കം നഗരസഭ കൗൺസിലർമാരായ ശരീഫ് വെണ്ണക്കോട്, ഹനീഫ തെച്ച്യാട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുബീന നെച്ചൂളി, ഷഫ്ന മാളികക്കണ്ടി, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. കോമളവല്ലി,പി.പി. മരക്കാർ ഹാജി, മഠത്തിൽ മുഹമ്മദ് ഹാജി, കെ. മുഹമ്മദ് ബാഖവി, പി.വി. മൂസ മുസ്‌ലിയാർ, കെ. ഹുസൈൻ ബാഖവി, എ.കെ. അബൂബക്കർ ഹാജി,കെ.ടി.മുഹമ്മദ്‌,തടായിൽ അബു ഹാജി,വി.സി. അബൂബക്കർ ഹാജി, പി. സുൽഫീക്കർ മാസ്റ്റർ, കെ.ടി.എ. ഖാദർ, കെ.ടി.ഇബ്രാഹീം ഹാജി,ഇ.കെ. മുഹമ്മദ്, കെ.ടി. കബീർ, പി.പി. നൗഫൽ, യു.കെ. ഷാഹിദ്, വി.സി. ഇബ്രാഹീം,കെ.പി.അബ്ദുൽ ലത്വീഫ്‌ മൗലവി,വനിതാ ലീഗ് വാർഡ് പ്രസിഡന്റ് ഫാത്വിമ വടിക്കിനിക്കണ്ടി, ജനറൽ സെക്രട്ടറി ഹസീന ബഷീർ പാറമ്മൽ,ലത്വീഫ്‌ പുനത്തിൽ,ഇ.കെ.ജലീൽ,പി.ടി.എച്ച്. പഞ്ചായത്ത് വളന്റിയർമാർ പ്രസംഗിച്ചു.അമ്പലക്കണ്ടി ടൗൺ മസ്ജിദ്‌ ഇമാം അലവിക്കുട്ടി ഫൈസി സമാപന പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി.സൗഹാർദ പ്രതിനിധികളായി ടി.പി.എ. അസീസ് മുസ്‌ലിയാർ, കെ.സി. അബ്ദുൽ ഹസീസ് ദാരിമി, കെ. റീന സോമൻ നാഗാളികാവ്, ടി.പി. രാരുക്കുട്ടി, ബിനോജ് ചേറ്റൂർ, ടി. ശ്രീനിവാസൻ, അനൂപ് കോൽക്കോത്ത്, പി.കെ. അബ്ദുല്ല മാസ്റ്റർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ:അമ്പലക്കണ്ടി ഒമ്പതാം വാർഡ്‌ മുസ് ലിം ലീഗ്‌ കമ്മിറ്റി സംഘടിപ്പിച്ച പി.ടി.എച്ച്‌.കുറിക്കല്ല്യാണം ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ കെ.വി.മുഹമ്മദ്‌ ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post