തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026-ന്റെ ഭാഗമായി വർണ്ണാഭമായ വിളംബര ജാഥ സംഘടിപ്പിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന വിളംബര ജാഥ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫിറോസ് ഖാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മനോജ് വാഴെപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് വട്ടപ്പറമ്പിൽ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശരത് ലാൽ , അസിസ്റ്റൻ്റ് സെക്രട്ടറി ബൈജു തോമസ് സംസാരിച്ചു. നാടിന്റെ കായിക-സാംസ്കാരിക കൂട്ടായ്മ പുനഃസൃഷ്ടിക്കുന്ന കേരളോത്സവത്തിൽ മുഴുവൻ ഗ്രാമവാസികളും അണിനിരക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
 ജനപ്രതിനിധികളായ ജോഷി പുല്ലുകാട്ട്, ബിജു എണ്ണാർമണ്ണിൽ, സോണി മണ്ഡപത്തിൽ, ജയപ്രസാദ്, മറിയാമ്മ ബാബു, സ്മിതാ ബാബു, സജ്‌ന മുഹമ്മദാലി, പ്രീതി രാജീവ്, റിനി കെ.ബി, സാംസ്കാരിക പ്രവർത്തകർ, ക്ലബ്ബ് ഭാരവാഹികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, നാട്ടുകാർ എന്നിവർ വിളംബര ജാഥയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് കായിക, സാംസ്കാരിക മത്സരങ്ങൾ അരങ്ങേറും.

Post a Comment

أحدث أقدم