തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വിഭിന്നശേഷി കലോത്സവം വിപുലമായ പരിപാടികളോടെ നടന്നു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ടിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി എം.എൽ.എ. സി.കെ. കാസിം കലോത്സവം ഉദ്ഘാടനം ചെയ്തു.

സമൂഹത്തിന്റെ പ്രധാനധാരയിലേക്ക് വിഭിന്നശേഷിക്കുട്ടികളെയും വ്യക്തികളെയും ചേർത്തുപിടിക്കേണ്ടതിന്റെയും അവരുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ ഓർമ്മിപ്പിച്ചു.

 വിഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി.

ചടങ്ങിൽ സി.ഡി.പി.ഒ  തസ്‌ലീന മുഖ്യ പ്രഭാഷണം നടത്തി, 

വൈസ് പ്രസിഡൻ്റ് അജിത പി.ആർ, സ്ഥിരസമിതി അദ്ധ്യക്ഷൻമാരായ മാനോജ് വാഴെപ്പറമ്പിൽ, ബിന്ദു ജോൺസൺ, ഫിറോസ് ഖാൻ, മെമ്പർ ബോസ് ജേക്കബ്, സെക്രട്ടറി ശരത് ലാൽ, ഐസിഡിഎസ് സൂപ്രവൈസർ ചഷമ ചന്ദ്രൻ, ഫാദർ പോൾ മരിയ പീറ്റർ, സിസ്റ്റർ ആൻ ഗ്രേസ്, എച്ച്.ഐ ബിനു കുര്യൻ,  കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ മെറീന  സെബാസ്റ്റ്യൻ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, അങ്കണവാടി ടീച്ചേഴ്സ്, വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

 ഉദ്ഘാടന സമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. എല്ലാവർക്കും സമ്മാനങ്ങളും, സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

Post a Comment

Previous Post Next Post