താമരശ്ശേരി :
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) താമരശ്ശേരി (ചർച്ച് റോഡ് )യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു. KHRA സംസ്ഥാന പ്രസിഡന്റ്
ജി. ജയപാൽ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.
താമരശ്ശേരി യൂണിറ്റ് പ്രസിഡന്റ് ഇ.പി. അബൂബക്കർ ഹാജി പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
യൂണിറ്റ് പ്രസിഡന്റ് ഇ.പി. അബൂബക്കർക്കയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രജീഷ് മാതാ സ്വാഗതം ആശംസിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എം.ആർ. റസാഖ് കേക്ക് മുറിച്ച് ചടങ്ങിന് കൂടുതൽ മധുരം പകർന്നു.
തുടർന്ന് നടന്ന ചടങ്ങിൽ ഏഴാം വാർഡ് മെമ്പറും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാവ്യ VR KHRAയുടെ പ്രവർത്തനങ്ങളെക്കുറിച്ചും താമരശ്ശേരി യൂണിറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും മികച്ച രീതിയിൽ സംസാരിച്ചു.
സംസ്ഥാന വർക്കിങ് പ്രസിഡന്റ് എൻ. സുഗുണൻ , സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിനാജ് റഹ്മാൻ , സംസ്ഥാന സെക്രട്ടറി രുപേഷ് , ജില്ലാ പ്രസിഡണ്ട് സന്തോഷ് കുമാർ , ജില്ലാ സെക്രട്ടറി സാദിഖ് കൊയിലാണ്ടി , ജില്ലാ ട്രഷറർ ബഷീർ ചിക്കിസ് ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തത് പരിപാടിയുടെ മാറ്റ് വർധിപ്പിച്ചു രതീഷ് കുമാർ നന്ദിയുo പറഞ്ഞു.
താമരശ്ശേരി യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജവും ദിശാബോധവും നൽകുന്ന ഈ നേട്ടത്തിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട്. പുതിയ ഓഫീസ് സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങളുടെ ഐക്യവും സഹകരണവും വർധിപ്പിക്കുന്നതിനും സഹായകരമാകട്ടെ എന്ന് ആശംസിച്ചു.
ഈ ഉദ്ഘാടന ചടങ്ങ് വിജയകരമാക്കാൻ നേതൃത്വം നൽകിയ താമരശ്ശേരി യൂണിറ്റ് ഭാരവാഹികൾക്കും പ്രവർത്തകർക്കും, വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ ഭാരവാഹികൾക്കും പ്രവർത്തകർക്കും, സംസ്ഥാന-ജില്ലാ നേതാക്കൾക്കും മറ്റ് വിശിഷ്ടാതിഥികൾക്കും താമരശ്ശേരി യൂണിറ്റ് കമ്മിറ്റിയുടെ പേരിൽ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും
അറിയിച്ചു.
കെ.എച്ച്.ആർ.എ സുരക്ഷാ പദ്ധതി കുടുംബസഹായ ഫണ്ട് കൈമാറി
താമരശ്ശേരി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) സുരക്ഷാ പദ്ധതിയുടെ ഭാഗമായി മരണപ്പെട്ട മൊയ്തീന്റെ കുടുംബത്തിനുള്ള കുടുംബസഹായ ഫണ്ട് കൈമാറി.
സംസ്ഥാന പ്രസിഡണ്ട് G ജയപാൽ ഉത്ഘാടനം ചെയ്ത ചടങ്ങിൽ ഡി.വൈ.എസ്.പി. ബോസ് കെ.എ. കുടുംബസഹായ ഫണ്ട് കുടുംബത്തിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് നവാസ് ഈർപ്പണ ചടങ്ങിൽ സന്നിഹിതനായിരുന്നു.
കെ.എച്ച്.ആർ.എ. ജില്ലാ പ്രസിഡന്റ് യു.എസ്. സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി സംഘടനാ വിശദീകരണം നടത്തി.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ. സുഗുണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഷിനാജ് റഹ്മാൻ, സംസ്ഥാന സെക്രട്ടറിമാരായ അനീഷ് പി. നായർ, രൂപേഷ് കൊളിയോട്ട്, സംസ്ഥാന വനിതാ വിഭാഗം പ്രസിഡന്റ് ആശാ ലില്ലി തോമസ്, താമരശ്ശേരി എച്ച് ഐ ഷാജി ടി . പി , ബിജു ചുള്ളിക്കര , സുബൈർ പട്ടാമ്പി , രാജാൻ കുളങ്ങര , സംസ്ഥാന വനിതാ വിഭാഗം എക്സിക്യൂട്ടീവ് അംഗം ജസി ജയ്പാൽ, ജില്ലാ സുരക്ഷാ പദ്ധതി ചെയർമാൻ ഹുമയൂൻ കബീർ, വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് പ്രസിഡന്റ് അഷ്റഫ്, തിരുവമ്പാടി യൂണിറ്റിലെ മൊയ്തീൻ, താമരശ്ശേരി യൂണിറ്റ് പ്രസിഡന്റ് ഇ.പി. അബൂബക്കർ, താമരശ്ശേരി യൂണിറ്റ് സെക്രട്ടറി രജീഷ് മാത , വനിതാ വിങ്ങ് ജില്ലാ ഭാരവാഹികളായ പ്രീത , ദീപ്തി , ഷൈനി തുടങ്ങിയവർ ആശംസകൾ നേർന്നു.
ജില്ലാ സെക്രട്ടറി സാദിഖ് സഹാറ സ്വാഗതവും ജില്ലാ ട്രഷറർ ബഷീർ ചിക്കീസ് നന്ദിയും രേഖപ്പെടുത്തി.
കുടുംബത്തിന്റെ നാളേക്കായി കരുതലൊരുക്കുന്ന കെ.എച്ച്.ആർ.എ. സുരക്ഷാ പദ്ധതി, അംഗങ്ങളുടെ കുടുംബങ്ങൾക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങും തണലുമായി മാറുകയാണെന്ന് ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് സംസാരിച്ചവർ പറഞ്ഞു.
പങ്കെടുത്ത സംസ്ഥാന , ജില്ലാ കമ്മിറ്റി നേതാക്കൾക്കും , യുണിറ്റ് ഭാരവാഹികൾക്കും , പ്രവർത്തകർക്കും , താമരശ്ശേരി യുണിറ്റ് ഭാരവാഹികൾക്കും , പ്രവർത്തകർക്കും പ്രത്യേകം യൂണിറ്റ് കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു.
കെ എച്ച് ആർ എ വനിതാ വിങ്ങ് രൂപീകരിച്ചു.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) താമരശ്ശേരി യൂണിറ്റിൽ വനിതാ വിങ് രൂപീകരിച്ച വിവരം ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും അറിയിക്കുന്നു.
സംസ്ഥാന വനിതാ വിങ് പ്രസിഡന്റ് ആശാ ലില്ലി തോമസ് വനിതാ വിങിന്റെ പ്രഖ്യാപനം നിർവഹിച്ചു. സംസ്ഥാന വനിതാ വിങ് ഭാരവാഹികളായ ജെസ്സി ജയപാൽ, കോഴിക്കോട് ജില്ലാ വനിതാ വിങ് ഭാരവാഹികളായ പ്രീത, ദീപ്തി, ഷൈനി എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റ് രൂപീകരണ പ്രവർത്തനങ്ങൾ നടന്നത്.
താമരശ്ശേരി യൂണിറ്റിൽ വനിതാ വിങ് രൂപീകരിക്കാൻ നേതൃത്വം നൽകിയ എല്ലാ ഭാരവാഹികൾക്കും , പ്രവർത്തകർക്കും താമരശ്ശേരി കമ്മിറ്റിയുടെ പേരിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
( വനിതാവിങ്ങ് യുണിറ്റ് പ്രസിഡണ്ട് റുഖിയ , യൂണിറ്റ് സെക്രട്ടറി സജ്ന രജീഷ് , യൂണിറ്റ് ട്രഷറർ അനിത , മറ്റ് ഭാരവാഹികളെയും എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു )
വനിതാവിങ്ങ് രൂപീകരണത്തിലൂടെ കൂട്ടായ്മയും സംഘടനാ പ്രവർത്തനങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്താൻ ഈ പുതിയ ചുവടുവെപ്പ് സഹായകരമാകട്ടെ.
KHRA താമരശ്ശേരി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം നടന്നു
താമരശ്ശേരി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) താമരശ്ശേരി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗവും ആദരിക്കൽ ചടങ്ങും താമരശ്ശേരി വ്യാപാര ഭവനിൽ വെച്ച് നടന്നു.
യൂണിറ്റ് പ്രസിഡന്റ് ഇ.പി. അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് യു. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ. സുഗുണൻ, സംസ്ഥാന സെക്രട്ടറി രൂപേഷ് കൊളിയോട്ട് എന്നിവർ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും , സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ശക്തിധരൻ, പവിത്രൻ കുറ്റ്യാടി, മുഹമ്മദ് വടകര , സിൽഹാദ്, ഗഫൂർ ബാലുശ്ശേരി , സലാം പേരാമ്പ്ര , ഹുമയൂൺ കബീർ എന്നിവരും ജില്ലാ ഭാരവാഹികളായ യൂസഫ് ഓമശ്ശേരി, മൻസൂർ ലാഹിക് , സുരേഷ് കുഞ്ഞിക്കണ്ടി, ശ്രീലേഷ് കാഞ്ചന , തുടങ്ങിയവരും ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങൾക്കിടയിൽ കൂടുതൽ ഐക്യവും സഹകരണവും ഉറപ്പാക്കുന്നതിനുമുള്ള ആഹ്വാനത്തോടെ യോഗം നടന്നു. ചടങ്ങിൽ കൂപ്പൺ വിതരണം / പ്രിവിലേജ് കാർഡ് വിതരണം, സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം, മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടന്നു.
തുടർന്ന്, യൂണിറ്റിലെ അംഗമായ സുനിയുടെ മകൾ ശ്വേത എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയതിനുള്ള യൂണിറ്റിൻ്റെ സ്നേഹാദരവ് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ സാറിൽ നിന്ന് സ്വീകരിച്ചു
അബ്ദുൽ ലത്തീഫ്, ഇ.പി. അബൂബക്കർ ഹാജി, ബാബു, അലി, റംല, കൃഷ്ണൻകുട്ടി, രാധ, സുലൈമാൻ, ബുഷ്റ, രതീഷ് കുമാർ, പ്രിയ തുടങ്ങിയവരെയും സംസ്ഥാന-ജില്ലാ നേതാക്കൾ KHRAയുടെ സ്നേഹാദരം നൽകി ആദരിച്ചു.
സംഘടനയുടെ ഐക്യവും പ്രവർത്തനമികവും വിളിച്ചോതിയ ചടങ്ങിൽ പങ്കെടുത്ത് പരിപാടി വിജയിപ്പിച്ച മുഴുവൻ KHRA കുടുംബാഗങ്ങൾക്കും കമ്മിറ്റിയുടെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.




Post a Comment