എളേറ്റിൽ: 
2026 നവംബർ 2, 3, 4 ദിവസങ്ങളിൽ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന കൊടുവള്ളി ഉപജില്ല സ്കൂൾ കലോത്സവ സംഘാടക സമിതി യോഗം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ ഉദ്ഘാടനം ചെയ്തു.

 കോഡിനേഷൻ കമ്മിറ്റി ചെയർമാർ പി.എം ശ്രീജിത്ത് അധ്യക്ഷനായി. 

കൺവീനർ ഫൈസൽ പടനിലം, എ.ഇ.ഒ എൻ.കെ രശ്മി, എൻ.സി ഉസയിൻ, ശ്യാമള രവീന്ദ്രൻ , കെ.കെ ഉനയ്സത്ത്, ജാഫർ അഷ്റഫ്, കെ.കെ ജബ്ബാർ ,ഹഫ്സത്ത്, എം.എ ഗഫൂർ , സി.ടി ഭരതൻ , പി സുധാകരൻ, അനിൽകുമാർ ,ജസിയ, സിറാജ്, നാസർ, പി.ടി.എ പ്രസിഡന്റ് ഇസ്ഹാഖ് പൂക്കോട്, ഇ. കെ സാബിറ, അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ എന്നിവർ സംബാന്ധിച്ചു. 

സി സുബൈർ (ചെയർമാൻ), ഡോ. പി.പി മുഹമ്മദ് ബഷീർ (ജന.കൺവീനർ), എ.ഇ.ഒ എൻ.കെ രശ്മി ( ട്രഷറർ) എന്നിവരെയും, വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

Post a Comment

Previous Post Next Post