ഡൽഹി: സിജെപിയുടെയും വിദ്യാർഥി സംഘടനകളുടെയും പ്രതിഷേധം തടയാൻ ഡൽഹിയിൽ യുദ്ധസമാന നീക്കം. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തുന്നവരെ കൂട്ടത്തോടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഷൂട്ട് ചെയ്യുമെങ്കിൽ ചെയ്യട്ടെ… 
ഞങ്ങൾ ജന്തർ മന്തറിലേക്ക് പോവുകയാണ്. ഞങ്ങൾ ഭീകരവാദികൾ അല്ല. ആയിരത്തോളം വരുന്ന പ്രവർത്തകരെ പൊലീസ് തല്ലിച്ചതയ്ക്കുന്നു. നോക്കി നിൽക്കാൻ കഴിയില്ല. ഡൽഹി പൊലീസ് ആരെയാണ് സംരക്ഷിക്കുന്നതെന്ന് രാജ്യം കാണണം, പ്രതിഷേധ മുഖത്ത് നിന്ന് തങ്ങളെ തടയാൻ കഴിയില്ലെന്നും ഐഷി ഘോഷ് പറഞ്ഞു.


നൂറ് കണക്കിന് ഇടത് സംഘടനാപ്രവർത്തകരെയാണ് പൊലീസ് തടഞ്ഞത്. പ്രവർത്തകരിൽ പലരെയും വലിച്ചിഴച്ചുകൊണ്ടാണ് പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോയത്. ഐസ, എസ്എഫ്ഐ, AISF, എഎപിയുടെ വിദ്യാർഥി സംഘടനായ ASAP എന്നിവരും സിജെപിയും സംയുക്തമായാണ് സമരം സംഘടിപ്പിക്കുന്നത്. കർഷക സംഘടനകളടക്കം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തുണ്ട്.

ധ്രുവ് റാഠി, സിജെപി ലീഗൽ ഹെഡ് രത്ന സിങ് എന്നിവർ എന്നിവർ കസ്റ്റഡിയിലാണുള്ളത്. അഭിജിത് ദീപികെയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. എം എ . ബേബി, പിണറായി വിജയൻ, കെ കെ ശൈലജ ,പി കെ ശ്രീമതി, എം വി ഗോവിന്ദൻ എന്നിവരെ കേരളാ ഹൌസിന് മുന്നിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ മാത്രമല്ല പ്രതിഷേധം രാജ്യത്താകമാനം പടർന്നിരിക്കുകയാണ്. ശ്രീനഗറിൽ വിവിധ പ്രതിപക്ഷ പാർട്ടികൾ സമരം ആരംഭിച്ചു. എവിടെ സംഘടിക്കുന്നുവോ അവിടെ തന്നെ പ്രതിഷേധിക്കുകയാണ് പ്രവർത്തകർ.
 

Post a Comment

أحدث أقدم