കോഴിക്കോട്: 
മുസ്‌ലിം ലീഗ് വിളിച്ച മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ കാന്തപുരം വിഭാഗം പങ്കെടുക്കില്ല. വഖഫ് ബോർഡ് പുന:സംഘടനയിൽ പ്രാതിനിധ്യം ഇല്ലാത്തതിലാണ് പ്രതിഷേധം. യോഗം അൽപ സമയത്തിനകം കോഴിക്കോട് ആരംഭിക്കും. കാന്തപുരം വിഭാഗത്തിന് പ്രാധിനിത്യം കൊടുക്കേണ്ടതാണ് കരുതി കൂട്ടി ഒഴിവാക്കിയതല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിനിധ്യം കൊടുക്കാൻ വല്ല മാർഗ്ഗവുമുണ്ടോ എന്ന് നോക്കി ചർച്ച നടത്തി പരിഹരിക്കാൻ ശ്രമിക്കും.

ഹജ്ജ് കമ്മറ്റി, മദ്രസ ബോർഡ് എന്നിവയിൽ പ്രാതിനിധ്യം നൽകാം എന്നാണ് കരുതിയത്. അവർ പറയുന്നത് ന്യായം ആണ്. അതിൽ വ്യത്യസ്താ അഭിപ്രായം ഇല്ല. കാറ്റഗറി അനുസരിച്ച് നിയമനം നടത്തിയപ്പോൾ പറ്റിയതാകാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. FCRA, SIR വിഷയം ചർച്ച ചെയ്യാൻ ആണ് യോഗം. വഖഫ് ബോർഡ് പുനഃസംഘടന ചർച്ച ചെയ്യുമോ എന്ന് അറിയില്ല.

 എ.പി വിഭാഗം വിട്ടു നിൽക്കുമെന്ന് പറയുന്നതിനെ പറ്റി അറിയില്ലെന്നും ഇ.ടി മുഹമ്മദ്‌ ബഷീർ പറഞ്ഞു.
 

Post a Comment

Previous Post Next Post