തിരുവമ്പാടി:
രാജ്യത്ത് ജനാധിപത്യം അട്ടിമറി മറിക്കപ്പെടുന്ന വിധത്തിൽ വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നതിന് നേതൃത്വം കൊടുത്ത തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എംപിയും, പ്രിയങ്ക ഗാന്ധി എംപിയും, മുഖ്യമന്ത്രി വി ഡി സതീശൻ , Aicc ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി അടക്കമുള്ള നേതാക്കൾ ജനാധിപത്യ പരമായ രൂപത്തിൽ പ്രതിഷേധിച്ചപ്പോൾഅവരെ അന്യായമായി അറസ്റ്റ് ചെയ്തിരിക്കുകയാണ്.
ഗ്യാനേഷ് കുമാറിനെ നേരിൽകണ്ട് സംസാരിക്കണമെന്ന
മിതമായ ആവശ്യംപോലും അംഗീകരിക്കാൻ കേന്ദ്രസർക്കാർ
തയ്യാറാകുന്നില്ല
ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുന്ന ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ
കോൺഗ്രസ് പ്രതിഷേധിക്കുമെന്ന് രാഹുൽ ഗാന്ധി എംപി വ്യക്തമാക്കിയിട്ടുണ്ട്.
നേതാക്കളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും നേതാക്കളുടെ അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ചുകൊണ്ടും
തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനവും സമ്മേളനവും
ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ജനാധിപത്യവും മതനിരപേക്ഷതയും അട്ടിമറിക്കുന്നതിന് ആരിൽ നിന്നോ അച്ചാരം വാങ്ങിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക തന്നെ വേണമെന്നും കോൺഗ്രസ് ശക്തമായി സമര രംഗത്ത് ഉണ്ടാകുമെന്നും മുഴുവൻ കോൺഗ്രസ് പ്രവർത്തകരും സമരത്തിൽ അണിചേരണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ
ഡി സി സി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ ആവശ്യപ്പെട്ടു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് മായ ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്മാരായ റോബർട്ട് നെല്ലിക്കത്തെരുവിൽ, ബാബുകളത്തൂർ, മുഹമ്മദ് വട്ടപറമ്പിൽ, ഹനീഫ ആച്ച പറമ്പിൽ , രാമചന്ദ്രൻ കരിമ്പിൽ, സുലൈഖ അടുക്കത്ത്, മനോജ് വാഴേപ്പറമ്പിൽ, ഷിജു ചെമ്പനാനി, സജി കൊച്ചു പ്ലാക്കൽ, , ലിസി മാളിയേക്കൽ, മറിയാമ്മ വർക്കി, രാജു അമ്പലത്തിങ്കൽ, പുരുഷൻ നെല്ലിമൂട്ടിൽ, ബഷീർ ചൂരക്കാട്ട് , ഷൈനി ബെന്നി , എകെ മുഹമ്മദ്, ഗിരീഷ് കല്പകശേരി,ജുബിൻ മണ്ണു കുശുമ്പിൽ, ബിനു പുതുപ്പറമ്പിൽ , മനോജ് മുകളേൽ, ജോജോ നെല്ലരി, ഗോപിനാഥ് മുത്തേടത്ത് , കെ ആർ മൊയ്തീൻ, ബീവി തൊറയൻപിളാക്കൽ പ്രസംഗിച്ചു.

إرسال تعليق