ജില്ലാ സ്പോര്‍ട്സ് കൗണ്‍സിൽ സംഘടിപ്പിച്ച സൈക്ലിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ വി സക്കീര്‍ ഹുസൈന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു


നോളജ് സിറ്റി : കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ടി എം അബ്ദുര്‍റഹ്‌മാന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ ഏഴ് കാറ്റഗറികളിലായി ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്ത ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങള്‍ സൈക്ലിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ വി സക്കീര്‍ ഹുസൈന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗമായിരുന്ന വി കെ തങ്കച്ചന്‍, നോളജ് സിറ്റി ഡെപ്യൂട്ടി ഡെയറക്ടര്‍ ഉനൈസ് സഖാഫി, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ ഭാരവാഹികളായ എ കെ മുഹമ്മദ് അഷ്റഫ്, അഭിജിത് ബാബു, സുകുമാരന്‍ പി കെ, അഡ്വ. ശമീം അബ്ദുര്‍റഹ്‌മാന്‍ സംസാരിച്ചു. ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ ട്രഷറര്‍ ടി കെ സുഹൈല്‍ സ്വാഗതവും സെക്രട്ടറി ശ്രീജി കുമാര്‍ നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post