കട്ടിപ്പാറ: 
കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ ഭാഗമായി ആർട്സ് ഫെസ്റ്റും ചെസ്സ് മത്സരവും സംഘടിപ്പിച്ചു. 

വിവിധ കലാപരിപാടികളുമായി നടന്ന ആർട്സ് ഫെസ്റ്റ് കലാപ്രതിഭകൾക്ക് മികച്ച വേദിയായി.

ഷാഹിം ഹാജി സ്വാഗതം പറഞ്ഞു സുഫീറ പി.എസ്. പൂലോട് അധ്യക്ഷത വഹിച്ചു.
 പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പ്രേംജി ജയിംസ് ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
 ജംഷീന കോളിക്കൽ മുഖ്യപ്രഭാഷണം നടത്തി.

ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ചെസ്സ് മത്സരം ഷാഹിം ഹാജി ഉദ്ഘാടനം ചെയ്തു.

മുഹമ്മദലി കെ.ടി., ജംസീന അസീസ്, നസീമ അസീസ്, നജ്മ, ശ്രീജില ശ്രീജിത്ത്, അഖിൽ അമ്പയത്തോട്, മുഹമ്മദ് റിഫായത്ത്, അസ്‌ലം കട്ടിപ്പാറ എന്നിവർ ആശംസകൾ നേർന്നു.

ഗോകുൽ ചമൽ, ശ്രീജിത്ത് കട്ടിപ്പാറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post