പുതുപ്പാടി:
ഈങ്ങാപ്പുഴ,
സർഗാത്മകതയുടെ വർണച്ചിറകുകളേറി കലാപ്രതിഭകളുടെ മഹാസംഗമത്തിന് ഈങ്ങാപ്പുഴ ഒരുങ്ങി.

 താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവം, അറബിക് സാഹിത്യോത്സവം, സംസ്കൃതോത്സവം എന്നിവയ്ക്ക് നവംബർ 18, 19 തീയതികളിൽ ഈങ്ങാപ്പുഴ എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിൽ തിരിതെളിയും. രണ്ടുദിവസങ്ങളിലായി 11 വേദികളിൽ നടക്കുന്ന കലാമാമാങ്കത്തിൽ രണ്ടായിരത്തി അഞ്ഞൂറിലധികം വിദ്യാർഥികൾ മാറ്റുരയ്ക്കും.

പാട്ടും നൃത്തവും അഭിനയവും സാഹിത്യവും സർഗാത്മക പ്രകടനങ്ങളും ഒത്തുചേരുന്ന കലോത്സവം വിദ്യാർഥികളുടെ കഴിവുകൾ പ്രകടിപ്പിക്കാനും പുതിയ പ്രതിഭകളെ കണ്ടെത്താനുമുള്ള വലിയ വേദിയാകും. അറബി, സംസ്കൃത ഭാഷകളിലെ സാഹിത്യ-കലാ മത്സരങ്ങളും മേളയ്ക്ക് വൈവിധ്യവും സമ്പന്നതയും പകരും. കലയുടെ ആവേശവും സൗഹൃദത്തിന്റെ സന്ദേശവും പങ്കുവെക്കുന്ന രണ്ട് ദിനങ്ങൾക്കായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

നാളെ ബുധൻ രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്യും. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി അധ്യക്ഷത വഹിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രമോദ് കെ.വി. റിപ്പോർട്ട് അവതരിപ്പിക്കും. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സജീന ടീച്ചർ ഉപഹാര സമർപ്പണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് ജോസ് മുഖ്യാതിഥിയാകും. റവ. ഫാദർ വർഗീസ് ജോൺ മുഖ്യപ്രഭാഷണം നടത്തും.

പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മുന്നിസ ശരീഫ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷറഫുദ്ദീൻ പി.കെ., വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.എ. റഷീദ്, ഈങ്ങാപ്പുഴ ഡിവിഷൻ ബ്ലോക്ക് മെമ്പർ ആയിഷ ബീവി, ബ്ലോക്ക് മെമ്പർ ബിന്ദു സന്തോഷ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മോളി ആന്റോ, ഫൈസൽ കുഞ്ഞുക്കുളം, സലോമി സലീം, ജംഷീന കമറുദ്ദീൻ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് മെമ്പർ പി.സി. തോമസ്, കൊടുവള്ളി ബി.പി.സി. നൗഫൽ പുല്ലാളൂർ, എച്ച്.എം. ഫോറം കൺവീനർ കെ.കെ. മുനീർ, പി.ടി.എ. വൈസ് പ്രസിഡന്റ് ഡെന്നി വർഗീസ്, കെ.പി.എസ്.എം.എ. താമരശ്ശേരി ഉപജില്ലാ പ്രതിനിധി പി.വി. ഹുസൈൻകുട്ടി ഹാജി, ലൈറ്റ് ആൻഡ് സൗണ്ട് കൺവീനർ സനത്ത് ബാബു, പബ്ലിസിറ്റി കൺവീനർ സി.പി. സാജിദ്, ട്രോഫി കൺവീനർ പ്രസാദ് എ.പി. എന്നിവർ ആശംസകൾ നേരും. ജനറൽ കൺവീനർ റോയി സാമുവൽ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ.സി. ഷിഹാബ് നന്ദിയും പറയും.

നവംബർ 19-ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്യും. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി അധ്യക്ഷത വഹിക്കും. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് മെമ്പർ പി.ജി. മുഹമ്മദ് ട്രോഫികൾ വിതരണം ചെയ്യും.

പുതുപ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നാജിയ വി.കെ., കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഫീറ പി.എസ്., ബ്ലോക്ക് മെമ്പർ സണ്ണി കാപ്പാട്ടുമല, പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷാഫി വളഞ്ഞപാറ, ശ്രീജിത്ത് എലോക്കര, അനഘ മനു, എം.ജി.എം. എച്ച്.എസ്.എസ്. പി.ടി.എ. പ്രസിഡന്റ് ഫാദർ എബി കുര്യൻ, കെ.വി.വി.എസ്. ഈങ്ങാപ്പുഴ യൂണിറ്റ് സെക്രട്ടറി എ.പി. ബഷീർ, ക്ഷീരസംഘം സെക്രട്ടറി പി.ജി. രാധാകൃഷ്ണൻ, എച്ച്.എം. ഫോറം ട്രഷറർ ഷാബു കെ., അറബിക് കൺവീനർ ടി. മുഹമ്മദ്, വെൽഫെയർ കൺവീനർ ഹനീഫ് പി.കെ. എന്നിവർ ആശംസകൾ നേരും. കൺവീനർ സജി ജോൺ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ വൃന്ദ സി.എസ്. നന്ദിയും പറയും.

ഒരുക്കങ്ങൾ പൂർത്തിയായതായി  ജനറൽ കൺവീനർ റോയി സാമുവൽ, എ.ഇ.ഒ. പ്രമോദ് കെ.വി., കൺവീനർ സജി ജോൺ, പിടി എ പ്രസിഡണ്ട് ഫാ എബി കുര്യൻ,എച്ച്.എം. ഫോറം കൺവീനർ കെ.കെ. മുനീർ, പബ്ലിസിറ്റി കൺവീനർ സി. പി സാജിദ്, പ്രോഗ്രാം കൺവീനർ വൃന്ദ സി.എസ്., റിസപ്ഷൻ കൺവീനർ കെ.സി. ഷിഹാബ് എന്നിവർ അറിയിച്ചു.



Post a Comment

أحدث أقدم