ഓമശ്ശേരി: 
മുൻ ത്രിതല പഞ്ചായത്ത് അംഗങ്ങൾക്ക് പെൻഷൻ അനുവദിക്കണമെന്നും ആരോഗ്യ-ഇൻഷൂറൻസ്‌ പദ്ധതി നടപ്പിലാക്കണമെന്നും ഓമശ്ശേരിയിലെ മുൻ പഞ്ചായത്ത് അംഗങ്ങളുടെ സംഗമം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. 

മുൻ അംഗങ്ങളുടെ അംഗത്വം പുതുക്കുന്നതിനുള്ള നടപടികൾ നവംബർ 10-നകം പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.

വിവിധ കാലഘട്ടങ്ങളിൽ പഞ്ചായത്തിന്റെ ജനപ്രതിനിധികളായി പ്രവർത്തിച്ചവർ വീണ്ടും ഒത്തുചേർന്നത് പഴയകാല ഓർമകൾ പങ്കുവെക്കുന്നതിനും സൗഹൃദം പുതുക്കുന്നതിനുമുള്ള വേദിയായി. പഞ്ചായത്ത് ഭരണരംഗത്തെ അനുഭവങ്ങളും നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്ന കാലത്തെ ഓർമകളും ശ്രദ്ധേയമായ സംഗമത്തിന് ഹൃദ്യമായ അനുഭവം പകർന്നു.

ഓമശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചർ ഉദ്ഘാടനം ചെയ്തു. വി.ജെ. ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.വി. അബ്ദുറഹിമാൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണവും ഫോർമർ പഞ്ചായത്ത് മെമ്പേഴ്‌സ് ജില്ലാ സെക്രട്ടറി നടുക്കണ്ടി അബൂബക്കർ മുഖ്യപ്രഭാഷണവും നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഗംഗാധരൻ, അംഗം സൈനുദ്ദീൻ കൊളത്തക്കര, മുൻ പ്രസിഡന്റുമാരായ കെ.എം. കോമളവല്ലി, കെ.പി. സദാശിവൻ, കെ.ടി. സക്കീന ടീച്ചർ, കെ. കരുണാകരൻ മാസ്റ്റർ, ഗ്രേസി നെല്ലിക്കുന്നേൽ, പി. അബ്ദുനാസർ, മുൻ ബ്ലോക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ സൂപ്പർ അഹമ്മദ്‌ കുട്ടി ഹാജി,മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. അബ്ദുല്ലക്കുട്ടി, കെ. ശാന്തകുമാർ, യൂനുസ് അമ്പലക്കണ്ടി എന്നിവർ സംസാരിച്ചു. കെ.പി. കുഞ്ഞമ്മദ് സ്വാഗതവും കെ.കെ. അബ്ദുല്ലക്കുട്ടി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ: പി.വി. അബ്ദുറഹിമാൻ മാസ്റ്റർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, കെ.പി.അബ്ദുൽ റഹ്മാൻ ഹാജി,ടി.സി. മുഹമ്മദ് ഹാജി (രക്ഷാധികാരികൾ); വി.ജെ. ചാക്കോ (ചെയർമാൻ); കെ.കെ. അബ്ദുല്ലക്കുട്ടി, കെ. ശാന്തകുമാർ, സി.കെ. ഖദീജ മുഹമ്മദ് (വൈസ് ചെയർമാൻമാർ); കെ.പി. കുഞ്ഞമ്മദ് (ജനറൽ കൺവീനർ); യൂനുസ് അമ്പലക്കണ്ടി, കെ. തങ്കമണി, കെ.എം. കോമളവല്ലി (ജോയിന്റ് കൺവീനർമാർ); കെ.പി. സദാശിവൻ (ട്രഷറർ); കെ. കരുണാകരൻ മാസ്റ്റർ (വർക്കിങ് ചെയർമാൻ); പി. അബ്ദുനാസർ (വർക്കിങ് കൺവീനർ).

Post a Comment

أحدث أقدم