തിരുവമ്പാടി / തോട്ടത്തിന്‍കടവ് :
എസ്എംഎ ബാധിച്ച് ജീവിതത്തോട് മല്ലിടുന്ന മൂന്ന് കുരുന്നുകൾക്കായി, നാട്ടിലെ യുവാക്കൾ കൈകോർക്കുന്നു.
തോട്ടത്തിന് കടവിൽ നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഒരുങ്ങുന്നത് മാനവികതയുടെ വലിയൊരു സംഗമവേദിയാണ്. ഫുട്ബോൾ ഷൂട്ട്ഔട്ടും ചായസൽക്കാരവും ഗാനമേളയുമായി നീളുന്ന ഈ കരുതൽയാത്രയിൽ, നിങ്ങളുടെ ഓരോ ചെറിയ സഹായവും ആ കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമാണ്. ഈ സ്നേഹസായാഹ്നത്തിൽ പങ്കാളികളാകാൻ ഏവരുടെയും സാന്നിധ്യം അഭ്യർത്ഥിക്കുന്നു.

إرسال تعليق