തിരുവമ്പാടി :
ഐ. സി. എ. ആർ. പി. ജി (ജെ.ആർ. എഫ് )പരീക്ഷയിൽ അഖിലേന്ത്യാ വിഭാഗത്തിൽ നാൽപതാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും നേടി നാടിന് അഭിമാനമായി മാറിയ തിരുവമ്പാടി തറിമറ്റം പറക്കോട്ടു പുലത്ത് ഫാത്തിമ നൗറിനെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ സി. കെ. കാസിം എം. എൽ. എ ആദരിച്ചു.
ഓൺലൈൻ മീഡിയ റിപ്പോർട്ടിoഗ് അസോസിയേഷൻ (OMAK)കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ പി. ജെ യുടെ മകളാണ് ഫാത്തിമ നൗറിൻ. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ. അജിത, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മോയിൻ കാവുങ്ങൽ, യു. ഡി. എഫ് കൺവീനർ അസ്‌കർ ചെറിയമ്പലത്ത്, വനിതാ ലീഗ് പ്രസിഡന്റ് സറീന കിളിയണ്ണി, മുസ്ലിം ലീഗ് ഭാരവാഹികളായ ഉസ്സൈൻ മാസ്റ്റർ, മുഹമ്മദലി പുന്നക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


Post a Comment