ഇസ്രയേലിൽ കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഐക്യസർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ച് ഗാദി ഐസൻകോട്ട്. ഐക്യ സർക്കാരിൽ ആദ്യം ഐസൻകോട്ടും പിന്നീട് നെതന്യാഹുവും പ്രധാനമന്ത്രിയാകണമെന്നാണ് നിർദ്ദേശം. ഐക്യ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, ഐസൻകോട്ടിനെ ആദ്യം പ്രധാനമന്ത്രിയാക്കാൻ അനുവദിക്കാമെന്ന് കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
അതേസമയം ഐക്യസർക്കാർ രൂപീകരണത്തോട് ഐസൻകോട്ട് സഖ്യത്തിലെ ബെയ്റ്റെനു പാർട്ടിക്ക് യോജിപ്പില്ല. 12 അംഗങ്ങളാണ് ഇസ്രയേൽ ബെറ്റെയ്നു പാർട്ടിക്കുള്ളത്. ഒക്ടോബർ 27ന് നടന്ന തിരഞ്ഞെടുപ്പിൽ 120 അംഗ പാർലമെന്റിൽ നെതന്യാഹു സഖ്യത്തിന് 53 സീറ്റുകളും ഐസൻകോട്ടിന്റെ സഖ്യത്തിന് 48 സീറ്റുമാണ് ലഭിച്ചത്. അറബ് പാർട്ടികൾക്ക് 19 സീറ്റുകളും ലഭിച്ചു. സർക്കാർ രൂപീകരിക്കാൻ 61 സീറ്റുകളാണ് ആവശ്യം.
സർക്കാർ രൂപീകരണ കാലാവധി ഡിസംബർ ആറിന് അവസാനിക്കാനിരിക്കെയാണ് നെതന്യാഹുവിന്റെ വാഗ്ദാനം. 120 അംഗങ്ങളിൽ 67 പേർ ഐസൻകോട്ടിനെ പ്രധാനമന്ത്രിയായി പിന്തുണച്ചതിനെ തുടർന്നാണ് പ്രസിഡന്റ് ഐസക് ഹെർസോഗ് സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിനെ ക്ഷണിച്ചത്.

إرسال تعليق