തിരുവമ്പാടി:
SMA ജീൻ തെറാപ്പി മരുന്നും സർക്കാർ നൽകുന്ന റിസ്ഡിപ്ലാം മരുന്നും തമ്മിലുള്ള വ്യത്യാസം അറിയാതെ ആരോഗ്യ മന്ത്രി നടത്തിയ പ്രസ്താവന ക്യാമ്പയിനെ പ്രതികൂലമായി ബാധിക്കും. അടിയന്തരമായി മന്ത്രി പ്രസ്താവന തിരുത്തണം.
ജീൻ തെറാപ്പി ഒറ്റത്തവണ മാത്രം നൽകുന്ന ചികിത്സയാണ്. രോഗത്തിന് കാരണമാകുന്ന തകരാറിലായ SMN1 ജീനിന് പകരം പുതിയ ജീൻ ശരീരത്തിൽ എത്തിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
16 മുതൽ 18 കോടി രൂപ വരെയാണ് സോൾജൻസ്മ (Zolgensma) എന്ന മരുന്നിന് ചെലവ് വരുന്നത്.
ഈ ചികിത്സ നിലവിൽ സർക്കാർ സൗജന്യമായി നൽകുന്നില്ല. സർക്കാർ നൽകുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനുള്ള റിസ്ഡിപ്ലാം (Risdiplam) മരുന്നാണ്.
ആരോഗ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതും ക്യാമ്പയിനെ പ്രതികൂലമായി ബാധിക്കുന്നതുമാണ്. അടിയന്തരമായി പ്രസ്താവന തിരുത്തി മന്ത്രി തന്റെ നിലപാട് വ്യക്തമാക്കണം.

إرسال تعليق