താമരശ്ശേരി: ഈങ്ങാപ്പുഴ എം ജി എം ഹയർ സെക്കൻ്ററി സ്കൂളിൽ സമാപിച്ച താമരശ്ശേരി ഉപജില്ലാ കലാമേളയിൽ ഹയർ സെക്കൻ്ററി ജനറൽ വിഭാഗത്തിൽ 153 പോയിൻ്റ് നേടി താമരശ്ശേരി ഗവ വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂൾ ഓവറോൾ ട്രോഫി കരസ്ഥമാക്കി.
148 പോയിൻ്റുമായി ഈങ്ങാപ്പുഴ എം.ജി എം ഹയർസെക്കൻ്റി സ്കൂൾ ഫസ്റ്റ് റണ്ണർ അപ് ട്രോഫി നേടി.248 പോയിൻ്റുമായി ഹൈസ്കൂൾ വിഭാഗത്തിൽ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ ഓവറോൾ ട്രോഫി നിലനിർത്തി.
240 പോയിൻ്റ് നേടി ഹൈസ്കൂൾ വിഭാഗത്തിലും ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കൻ്ററി സ്കൂൾ രണ്ടാമതെത്തി.
യു.പി വിഭാഗത്തിൽ 80 പോയിൻ്റ് വീതം നേടി കട്ടിപ്പാറ നസ്റത്ത് യു.പി സ്കൂളും ഈങ്ങാപ്പുഴ എംജിഎം ഹയർസെക്കൻ്ററി സ്കൂളും പുതുപ്പാടി പിപ്പോ ബ്യൂണോ ഇംഗ്ലീഷ് മീഡിയം സ്കൂളും ഓവറോൾ ട്രോഫി പങ്കിട്ടു. എൽ.പി വിഭാഗത്തിൽ 65 പോയിൻ്റ് വീതം നേടി കട്ടിപ്പാറ നസ്റത്ത് എൽ പി സ്കൂൾ, കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യുപി സ്കൂൾ, പിപ്പോ ബ്യൂനോ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചാവറ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവ ഓവറോൾ ട്രോഫി പങ്കിട്ടു.
സംസ്കൃതോൽസവം ഹൈസ്കൂൾ വിഭാഗത്തിൽ 97 പോയിൻ്റ് നേടി താമരശ്ശേരി ഗവ ഹയർ സെക്കൻ്ററി സ്കൂളും യു.പി വിഭാഗത്തിൻ 84 പോയിൻ്റ് വീതം നേടി മൈലള്ളാം പാറ സെൻ്റ് ജോസഫ് സ് യു.പി സ്കൂൾ, ചമൽ നിർമല യു.പി സ്കൂൾ, കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ എന്നിവ ഓവറോൾ ട്രോഫി പങ്കിട്ടു.
അറബിക് സാഹിത്യോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ 89 പോയിൻ്റ് നേടി പരപ്പൻ പൊയിൽ എൻ ഐ ആർ എച്ച് എസ് ഓവറോൾ ട്രോഫി നേടി. 82 പോയിൻ്റ് നേടി താമരശ്ശേരി ജി.വി.എച്ച് എസ് സ്കൂൾ ഫസ്റ്റ് റണ്ണർ അപ് ട്രോഫി കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ 65 പോയിൻ്റ് വീതം പങ്കിട്ട് അണ്ടോണ എ.എം യു.പി സ്കൂളും പള്ളിപ്പുറം ജിഎംയു പി സ്കൂളും ഓവറോൾ പങ്കിട്ടു. എൽ.പി വിഭാഗം അറബി സാഹിത്യോത്സവത്തിൽ 45 പോയിൻ്റുകൾ പങ്കിട്ട് കൈതപ്പൊയിൽ ജി എം യു പി സ്കൂൾ, മണൽവയൽ എ.കെ.ടി.എം, എ എൽ പി സ്കൂൾ, ഈർപ്പോണ എ എം എൽ പി സ്കൂൾ, കോരങ്ങാട് ജി എൽ പി സ്കൂൾ, പൂനൂർ എ എം എൽ പി സ്കൂൾ, കന്നൂട്ടിപ്പാറ ഐ യു എം എൽ, എ എം എൽ പി സ്കൂൾ എന്നിവ ഓവറോൾ പങ്കിട്ടു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി പ്രമോദ്, ജനപ്രതിനിധികൾ, സംഘടന നേതാക്കൾ എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.
ഫോട്ടോ 1) ഹൈസ്കൂൾ വിഭാഗം ഓവറോൾ നേടിയ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ ടീം ട്രോഫി ഏറ്റുവാങ്ങുന്നു.
2) ഹയർ സെക്കൻ്ററി വിഭാഗം ജേതാക്കളായ താമരശ്ശേരി ഗവ ഹയർസെക്കൻ്റി സ്കൂൾ ടീം ട്രോഫിയുമായി
3) അറബിക് സാഹിത്യോത്സവം ഹൈസ്കൂൾ വിഭാഗം ഓവറോൾ നേടിയ പരപ്പൻ പൊയിൽ എൻ ഐ ആർ എച്ച് എസ് ടീം ട്രോഫി ഏറ്റുവാങ്ങുന്നു.



Post a Comment