വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്ന നീക്കത്തില്‍ പുരോഗതി ഉണ്ടായിട്ടുള്ളതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആക്രമണം പുനരാരംഭിക്കാന്‍ സാധ്യതയില്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ താത്പര്യങ്ങള്‍ എല്ലായ്പ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്‍ ആണവായുധം നിര്‍മ്മിക്കരുതെന്ന നിലപാടില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടാണെന്നും ട്രംപ് പറയുന്നു. ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍, സൗദി അറേബ്യ, യുഎഇ രാജ്യങ്ങള്‍ ഇറാനെതിരെയുള്ള നാവിക ഉപരോധം തുടരണമെന്ന് ആഗ്രഹിക്കുന്നതായും ട്രംപ് വ്യക്തമാക്കി. ഖത്തര്‍ പ്രധാനമന്ത്രിയുമായി വൈറ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ പ്രതികരണം.
അതേസമയം, ധാരണ ലംഘിച്ചത് അമേരിക്കയെന്നാണ് ഇറാന്റെ പ്രതികരണം. അമേരിക്ക നാവിക ഉപരോധം പിന്‍വലിക്കുകയും പിടിച്ചെടുത്ത ആസ്തികള്‍ വിട്ടയക്കുകയും, സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കുകയും ചെയ്യാത്ത പക്ഷം സമാധാനത്തിലേക്ക് നീങ്ങുക അസാധ്യമാണെന്ന് ഇറാന്‍ വ്യക്തമാക്കി.
അതിനിടെ, അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള ശ്രമങ്ങള്‍ അന്യായമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ചൂണ്ടിക്കാട്ടി. പീറ്റ് ഹെഗ്സെത്തിനെതിരെ എട്ട് ഇംപീച്ച്മെന്റ് കുറ്റങ്ങളാണ് യുഎസ് കോണ്‍ഗ്രസ് അംഗം തോമസ് മാസി അവതരിപ്പിച്ചിക്കുന്നത്. ഹെഗ്സേത്തിനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയത്തില്‍ വോട്ടെടുപ്പ് ഇന്നാണ്. ഇറാന്‍ യുദ്ധത്തിന്റെ കാര്യത്തില്‍ ഹെഗ്സേത്ത് ഭരണഘടനാ ലംഘനം നടത്തിയെന്നും തോമസ് മാസി പറയുന്നു.

إرسال تعليق