മുക്കം: കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം ഒഴുകുന്ന നിലയിൽ കണ്ടെത്തി. കക്കാട് മാളിയേക്കൽ അബൂബക്കർ ഹാജിയുടെ മകൻ മുൻഷിർ (26) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കുറച്ചുകാലമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മുൻഷിറിനെ രണ്ട് ദിവസം മുൻപാണ് വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ബന്ധുക്കൾ മുക്കം പോലീസിൽ പരാതി നൽകുകയും അന്വേഷണം നടന്നുവരികയുമായിരുന്നു. ഇതിനിടെയാണ് ഇന്ന് പുഴയിൽ മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാരും പോലീസും ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ചു. മുക്കം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.



Post a Comment

أحدث أقدم