കോടഞ്ചേരി:
ദേശ് ബച്ചാവോ എന്ന മുദ്രാവാക്യവുമായി വോട്ട് ചോരിക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നവംബർ 7ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലി വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ വിളംബര റാലിയും പ്രകടനവും പൊതുയോഗം നടത്തി.
പൊതുസമ്മേളനം കെപിസിസി മെമ്പർ പിസി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നകുട്ടി ദേവസ്യ, യുഡിഎഫ് ചെയർമാൻ ആൻറണി നീർവേലിൽ, കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ടുമല, മിനി സണ്ണി, ജിജി എലുവാലുങ്കൽ, ബേബി വളയത്തിൽ, ഫ്രാൻസിസ് ചാലിൽ, നാസർ പി പി ,സേവ്യർ കുന്നത്തേട്ട്, ബിജു ഓത്തിക്കൽ ,ജോർജ് പുത്തൻപുര, വിൽസൺ തറപ്പിൽ, മനോജ് തട്ടാരു പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment