വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ വിദ്യാർഥികൾക്ക് വ്യത്യസ്ത മേഖലകളിലുള്ള പ്രഗൽഭരുമായി സംവദിക്കാൻ അവസരമൊരുക്കുന്ന വിജയത്തേരിലേറിയവർ കുട്ടികളോടൊപ്പം എന്ന പരിപാടിയുടെ ഉദ്ഘാടനം ഹവായ് ഗ്രൂപ്പ് ഇൻ്റർനാഷണലിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് അലി പി നിർവഹിച്ചു.
ഓമശ്ശേരി :
പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് ജീവിതത്തിൽ വിജയം കൈവരിച്ചവരെ സ്കൂളിലെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന വിജയത്തേരിലേറിയവർ കുട്ടികളോടൊപ്പം എന്ന പരിപാടിക്ക് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ തുടക്കമായി.
വ്യത്യസ്ത മേഖലകളിലുള്ളവരുമായി സംവദിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഹവായ് ഗ്രൂപ്പ് ഇൻ്റർനാഷണലിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് അലി പി നിർവഹിച്ചു.
ഡോർസ് ആൻഡ് വിൻഡോസ് നിർമാണ രംഗത്തും പരസ്യ വാണിജ്യ മേഖലകളിലും കാഴ്ച്ചവെച്ച മികവുകൾക്ക് ഒട്ടേറെ അവാർഡുകളും അംഗീകാരങ്ങളും നേടിയ വ്യവസായ സംരഭകനാണ് മുഹമ്മദ് അലി പി.
വിദ്യാർഥികൾക്ക് സംരഭകത്വ ചിന്തകളും വിജയഗാഥകളും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രമുഖ വ്യക്തികളുടെ വിജയയാത്രകളും അനുഭവങ്ങളും കുട്ടികൾക്ക് നേരിട്ട് മനസിലാക്കാനുള്ള അവസരമാണ് ഇതിലൂടെ സ്കൂൾ ഒരുക്കുന്നത്.
പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സിയോൺ അൻവർ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, ഷമീർ മുണ്ടുപാറ, അധ്യാപകരായ ബിജു മാത്യു, പ്രഭുൽ വർഗീസ് ,സാന്ദ്ര സെബാസ്റ്റ്യൻ വിദ്യാർഥി പ്രതിനിധി ഹന ഫാത്തിമ എന്നിവർ പ്രസംഗിച്ചു.


Post a Comment