താമരശ്ശേരി :
സംസ്ഥാന ഇൻക്ലൂസീവ് സ്പോർട്സ് മീറ്റിൽ കൊടുവള്ളി ബി ആർ സി യിൽ നിന്നും പങ്കെടുത്ത് ഗോൾഡ് മെഡലുകൾ നേടിയ പത്ത് വിദ്യാർത്ഥികളെ അനുമോദിച്ചു.
താമരശ്ശേരി ഗവ.യു. പി സ്കൂളിൽ നിന്നും ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റാലി ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
ഉദ്ഘാടനം താമരശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി നിർവഹിച്ചു.
നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ടി. പി. നൗഫൽ, എസ്. എസ്. കെ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ അഹമ്മദ് ഷമീം, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി ചെയർപേർസൻ മൈമൂന ഹംസ, ഗ്രാമ പഞ്ചായത്ത് വികസന കാര്യ സമിതി ചെയർപേർസൻ നസീറ ശരീഫ്, പഞ്ചായത്ത് അംഗം ഹബീബ് റഹ്മാൻ, ബിന്ദു ആനന്ദ്, താമരശ്ശേരി എ ഇ ഒ പ്രമോദ് കെ. വി, ഷൈജു, എം. സുൽഫിക്കർ, ബിജു, ആദർശ് പി.ജി.പ്രസംഗിച്ചു.
ഫോട്ടോ:
സംസ്ഥാന കായിക മത്സരത്തിൽ കൊടുവള്ളി ബി.ആർ.സി. യിലെ ഗോൾഡ് മെഡൽ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിക്കുന്നു.

Post a Comment