കോഴിക്കോട്:
ബേപ്പൂർ തുറമുഖത്ത് ചരക്ക് കയറ്റുന്നതിനിടെ ക്രെയിൻ തകർന്നുവീണു. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല.
അന്ത്രോ കവരത്തി ദ്വീപിലേക്ക് പോകുന്ന സർക്കാർ ഉരുവിലേക്ക് ചരക്ക് കയറ്റുന്നതിനിടെയാണ് ക്രെയിൻ തകർന്നുവീണത്. സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
ക്രെയിനിന്റെ കാലപ്പഴക്കമാണ് തകർന്നുവീഴാൻ കാരണമെന്നാണ് തൊഴിലാളികൾ പറയുന്നത്.

إرسال تعليق